Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കി 10000 രൂപ കൈപ്പറ്റി; പലപ്പോഴായി 43,30,587 രൂപ ബാങ്ക് വഴി കൈമാറി; മൂവാറ്റുപുഴയില്‍ തുടങ്ങിയ ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തി; പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തിയെന്ന് പരാതിക്കാരൻ; പണം തട്ടിയെന്ന പരാതി വ്യാജമാണ്; ഫ്രാഞ്ചൈസിയില്‍ പുറത്തു നിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് ധര്‍മജന്‍റെ ബിസിനസ് പങ്കാളി കിഷോര്‍ കുമാര്‍

06 MAY 2022 01:52 PM IST
മലയാളി വാര്‍ത്ത

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്‍റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതിയുമായ കിഷോര്‍ കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഫ്രാഞ്ചൈസിയില്‍ പുറത്തു നിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. ആസിഫ് എന്ന വ്യക്തിയാണ് പരാതിക്കാരൻ. അമേരിക്കന്‍ കമ്പനിയില്‍ ഡേറ്റാ സയന്‍റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിനായി 2018ല്‍ കേരളത്തിലെത്തി .

രണ്ടാം പ്രതിയായ സുഹൃത്തു വഴി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെട്ടു. എറണാകുളം എംജി റോഡില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കി. 10000 രൂപ കൈപ്പറ്റി. പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറി. മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

മൂവാറ്റുപുഴയില്‍ തുടങ്ങിയ ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തി. എന്നാൽ പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തുകയായിരുന്നു. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. ബിസിനസ് തകരുകയും വന്‍ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്തു. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാതെ കോപ്പി നല്‍കുകയും പിന്നീടു നല്‍കാമെന്നു വാഗ്ദാനം നല്‍കി. പക്ഷെ അത് പാലിച്ചില്ല . ഫ്രാഞ്ചൈസിയ്ക്കായി പല കാരണങ്ങള്‍ പറഞ്ഞാണ് വന്‍ തുക കൈവശപ്പെടുത്തിയതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ പൈസ തട്ടിയെടുത്തെന്നാണ്‌ ആരോപണം. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആത്ത് ലിയാറാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതോടെ എറണാകുളം സിജെഎം കോടതി മുഖേന കേസെടുക്കുകയായിരുന്നു. വരാപ്പുഴ വലിയപറമ്പില്‍ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

പരാതിയില്‍ ധര്‍മജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു. പക്ഷേ ധർമജൻ ഹാജരായിട്ടില്ല. പകരം സുഹൃത്തുക്കളെ അയയ്ക്കുകയായിരുന്നു. ഇതിനിടയിൽ സ്വാധീനം ഉപയോഗിച്ചു കേസെടുക്കാതിരിക്കാന്‍ ശ്രമം ഉണ്ടായിയെന്നും ആരോപിക്കുന്നു. കോടതി ഇടപെട്ടിട്ടും പൊലീസ് കേസെടുക്കാതെ വന്നപ്പോൾ വീണ്ടും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ഇന്നലെയാണ് ധര്‍മജനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (1 hour ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (1 hour ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (1 hour ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (2 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (3 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (4 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (4 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (5 hours ago)

Malayali Vartha Recommends