കെ.സുരേന്ദ്രന്റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖർ, അതിഥിയായി മമ്മൂട്ടിയും...എം.എ യൂസഫലിയും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖർ. മകന്‍ ഹരികൃഷ്ണന്‍റെ വിവാഹ ചടങ്ങില്‍ താരസാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടി എത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു. വിവാഹ വേദിയില്‍ വധുവരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്‍റോ ജോസഫാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തിനൊപ്പം ആന്‍റോ ജോസഫ് പങ്കുവെച്ച കുറിപ്പ്
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍...
കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ മറ്റ് നിരവധി പ്രമുഖര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha