Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

അഞ്ച് ദിവസം കൊണ്ട് 1,132 പരിശോധനകള്‍; പൂട്ടിയത് 110 കടകൾ... വിഷം ഭക്ഷിച്ച് മലയാളി... മിന്നൽ റെയ്ഡുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

06 MAY 2022 10:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിന് പിന്നാലെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ പരിശോധന തുടരുകയാണ്. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകൾ അടച്ചു പൂട്ടാൻ നി‍ർദേശം നൽകി.

കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചതായി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഇന്ന് 7 ഹോട്ടലുകൾ പൂട്ടിച്ചു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) എന്നിവ പൂട്ടി. വയനാട്ടിൽ ആരോഗ്യ വകുപ്പിൻ്റെ മാർഗ നിർദേശങ്ങൾ പാലിക്കാത്ത 3 ഹോട്ടലുകൾ അടയ്ക്കാൻ നോട്ടീസ് നൽകി.

മേപ്പാടി, അമ്പലവയൽ, പനമരം എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. കോട്ടയത്ത്‌ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 6 ഇടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് നൽകി. എറണാകുളത്ത് എംജി റോഡിലും കലൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. രണ്ട് ഹോട്ടലുകൾ അടപ്പിച്ചു.

അപാകതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് 4 സ്ഥാനപനങ്ങൾക്ക് നോട്ടീസ് നൽകി. നടപടി എടുത്ത ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (22 minutes ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (33 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (55 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (1 hour ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (1 hour ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (1 hour ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (3 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (3 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (4 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

Malayali Vartha Recommends