കേസന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്..... നിലമ്പൂരില്‍ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച കേസിലെ പരാതിക്കാരന്‍ പ്രതിയായി.... ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ വച്ച് വ്യവസായി പീഡിപ്പിച്ചശേഷം ക്രൂര കൊലപാതകം, കൊടുംക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാന്‍; സംഭവമിങ്ങനെ.....

നിലമ്പൂരില്‍ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച കേസിലെ പരാതിക്കാരന്‍ പ്രതിയായി.... ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ വച്ച് വ്യവസായി പീഡിപ്പിച്ചശേഷം ക്രൂര കൊലപാതകം, മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞു, കൊടുംക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാന്‍; സംഭവമിങ്ങനെ.....
തന്റെ വീട് കയറി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയെന്ന പരാതിയുമായി ചെന്ന പ്രവാസിയായ വ്യവസായിയാണ് അകപ്പെട്ടത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രില്‍ 24 ന് വൈകുന്നേരം മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫ്(40) നിലമ്പൂര്‍ പൊലീസില്‍ പരാതി കൊടുത്തു. അതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തത്.
ഇയാളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് വമ്പന്‍ ട്വിസറ്റ് . കഴിഞ്ഞ ഏപ്രില്‍ 24ന് ഒരു സംഘം തന്റെ വീട്ടില്‍ കയറി മര്‍ദിച്ചെന്നും ലാപ്ടോപ്പും പണവും മൊബൈലും കവര്‍ച്ച നടത്തിയെന്നും കാണിച്ചാണ് ഷൈബിന്‍ പരാതി കൊടുത്തിരുന്നത്. ഈ സംഭവത്തില്‍ പൊലീസ് ഏഴു പേര്‍ക്കേതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രധാന പ്രതി നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയതോടെയാണ് ഷൈബിന്‍ നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിന്റെ മുന്‍പിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പൊലിസിന് കൈമാറുകയും ചെയ്തു. ഷൈബിന്‍ അഷ്റഫിനെതിരെ കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇവര്‍ ആരോപിച്ചത്.
അതേസമയം തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലിസ് പരിശോധിച്ചതോടെ കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞു. അപ്പോഴാണ് കൊലപാതകം നടന്നതായി മനസിലായത്. മൈസൂരു രാജീവ് നഗറില്‍ മൂലക്കുരുവിന് ചികിത്സിക്കുന്ന ഷാബാ ശെരീഫ് (60) എന്നയാളെ ഷൈബിന്‍ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2020 ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. ഷൈബിന്റെ വീട്ടില്‍ ഇയാളെ ഒന്നേക്കാല്‍ വര്‍ഷത്തോളം തടങ്കലില്‍ വച്ച് മര്‍ദിച്ച് അവശനാക്കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുലര്‍ച്ചെ ചാലിയാര്‍ പുഴയിലെറിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.
ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് ഷാബാ ശെരീഫില്‍ നിന്നു മൂലക്കുരുവിനുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി, കേരളത്തില്‍ മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാനാണ് ഇയാളെ അപായപ്പെടുത്തിയതെന്നാണ് സൂചനകള്‍ . ഒറ്റമൂലിയെക്കുറിച്ച് പറയാന്‍ തയ്യറാകാതെ വന്നതോടെ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേകാല്‍ വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊല ചെയ്തത്.
ഷൈബിന്‍, വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം വെട്ടി നുറുക്കി പുഴയില്‍ തള്ളുകയായിരുന്നു.
ഷാബാ ശെരീഫിനെ കാണാതായതായി ബന്ധുക്കള്‍ മൈസൂരു സരസ്വതീപുര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെന്‍ഡ്രൈവില്‍ നിന്നു കണ്ടെടുത്തു. ദൃശ്യത്തില്‍ നിന്നു ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിയുകയും ചെയ്തു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha