റിക്ടർ സ്കെയിലിൽ 4.7 തീവ്രത; നേപ്പാളിൽ ഭൂചലനം; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

നേപ്പാളിൽ ഭൂചലനം. കിഴക്കൻ നേപ്പാളിലെ സങ്കുവസഭ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ 3:18-നാണ് ഭൂചലനം ഉണ്ടായത്. സങ്കുവസഭ-താപ്‌ലേജുങ് അതിർത്തി മേഖലയിലുള്ള തോപ്കെ ഗോലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 400 കിലോമീറ്റർ കിഴക്ക് മാറിയാണ് ഈ ജില്ല . സങ്കുവസഭയ്ക്ക് പുറമെ അയൽ ജില്ലകളായ ഭോജ്‌പുർ, പാഞ്ച്‌തർ, തേരഥും എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിൽ സമീപകാലത്ത് തുടർച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
.
https://www.facebook.com/Malayalivartha

























