Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍; ഇത് ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം

16 MAY 2022 09:32 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം മിടു വീണ്ടും കേരളത്തില്‍ സജീവ ചര്‍ച്ചാ വിഷയമാകുകയാണ്. വിജയ് ബാബുവിനെതിരെ യുവ നടി മിടു ആരോപണവുമായി രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചയായി. തുടര്‍ന്ന് മറ്റൊരു യുവതി കൂടി രംഗത്തെത്തിയെങ്കിലും ആ യുവതിയെ കണ്ടെത്താനായില്ല. വിജയ് ബാബുവിനെ പിടിക്കാന്‍ കഴിയാതെ പോലീസ് അലയുകയാണ്.

അതിനിടയിലാണ് മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ രംഗത്തെത്തിയത്. ധ്യാനിന്റെ പരാമര്‍ശത്തിനെതിരെ സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ രംഗത്തെത്തി. കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റി എന്ന് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ഈ പ്രസ്താവന നടത്തിയത്. മീ ടൂ മൂവ്‌മെന്റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്. പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാനിന്റെ വിവാദ പരാമര്‍ശം. അഭിമുഖത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ധ്യാന്‍ ശ്രീനിവാസന് നേരെ ഉണ്ടായത്.

സിനിമാ ലോകത്തു നിന്ന് ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ധ്യാന്‍ മീ ടൂ മൂവ്‌മെന്റിനെ പരിഹസിച്ചത്. മീ ടൂ മൂവ്‌മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ് രംഗത്തെത്തിയിരുന്നു. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ എന്ന് ഷിംന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഡോ. ഷിംനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

ധ്യാന്‍ ശ്രീനിവാസന്‍ : 'അങ്ങനെ പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കില്‍ ഞാന്‍ പെട്ട്! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. ഹഹഹഹ ഹ ഹ…(ഇന്റര്‍വ്യു ചെയ്യുന്ന വ്യക്തിക്ക് അതിലും വലിയ ഹഹഹഹ ഹ ഹ… കൈയൊക്കെ തുടയില്‍ അടിച്ച് ആസ്വദിച്ച് ഹഹഹഹ ഹ ഹ…) മീറ്റൂ ഇപ്പഴല്ലേ വന്നേ? എന്റെ മീറ്റൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്നെയാണ്.ഹഹഹഹ ഹ ഹ… അല്ലെങ്കില്‍ ഒരു 14 വര്‍ഷം 15 വര്‍ഷം എന്നെ കാണാന്‍ പോലും പറ്റില്ലായിരുന്നു. ' ധ്യാന്‍ ശ്രീനിവാസന്‍ അതിലേതോ ഒന്നില്‍ മീറ്റൂവിനെക്കുറിച്ച് പറഞ്ഞ് ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു,

വിനീത വിധേയനായി കൂട്ടത്തില്‍കൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും! ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്. മീറ്റൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണ്.

അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വല്‍ അസോള്‍ട്ട് പോലെയുള്ളവ നല്‍കുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ എന്നാണ് ഡോ. ഷിംന പറയുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷന്‍ 2031 ; വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ നാളെ; മന്ത്രി വീണാ ജോര്‍ജ് അവതരണം നിര്‍വഹിക്കും  (26 minutes ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (3 hours ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (3 hours ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (3 hours ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (3 hours ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (3 hours ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (4 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (5 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (5 hours ago)

പവന് 400 രൂപയുടെ വർദ്ധനവ്  (5 hours ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (5 hours ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (5 hours ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (6 hours ago)

Malayali Vartha Recommends