കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കേരളതീരത്തേക്ക് നീങ്ങുന്നു, അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു, നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...!

സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനം ഉണ്ടായിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പില്‍ പിന്‍വലിച്ചു. നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം , ഇടുക്കി , തൃശൂര്‍ , മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല ബാക്കി ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത മഴ തുടരാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മെയ് 19)വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.
അതിനിടെ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കാലവര്‍ഷം കേരളതീരത്തേക്ക് നീങ്ങുകയാണ്.
https://www.facebook.com/Malayalivartha