പൊറോട്ടയടിക്കാരി അനശ്വര കറുത്ത കോട്ടണിഞ്ഞു...

പുത്തന്‍കൊരട്ടിയിലെ പൊറോട്ടയടിക്കാരിയായ പെണ്‍കുട്ടി ഇനി അഡ്വ. അനശ്വര. ഞായര്‍ പകല്‍ രണ്ടിന് ഹൈക്കോടതിയില്‍ അഡ്വ.അനശ്വര ഹരി അഭിഭാഷകയായി എന്റോള്‍ ചെയ്തു. പൊറോട്ട ഉണ്ടാക്കുന്ന അനശ്വര എന്ന പെണ്‍കുട്ടിയുടെ കഥയും വക്കീല്‍ പഠനവും നാടാകെ വൈറലായിലിരുന്നു.
പഠനച്ചെലവും അമ്മ സുബിയുടെയും അനിയത്തിമാരുടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വെല്ലുവിളികളും ഏറ്റെടുത്ത കൊച്ചുമിടുക്കി അഭിഭാഷകയായതിന്റെ അഭിമാനത്തിലാണ് നാട്.
എല്‍എല്‍ബി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ അനശ്വരയ്ക്ക് കരിയര്‍ മുന്നോട്ട് നയിക്കുന്നതിനും തുടര്‍പഠനത്തിനും ഒരുപാട് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജി മുതല്‍ സിനിമാതാരങ്ങളും ജനപ്രതിനിധികളും അനശ്വരയെ പ്രശംസിച്ചിരുന്നു.
ഡല്‍ഹി ആസ്ഥാനമായ ലീഗല്‍ കമ്ബനി സുപ്രീംകോടതിയില്‍ പ്രാക്ടീസിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജില്‍ നിന്നാണ് അനശ്വര നിയമപഠനം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha