അരിപ്പൊടി കൊണ്ട് സ്കൂളും, ഗോതമ്പ് കൊണ്ട് പാലവും... വലിച്ച് കീറി രാഹുൽ മാങ്കൂട്ടത്തിൽ... 25 കോടി രൂപയുടെ കുളിമാട് പാലം തകർന്ന് വീണു

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്ക് കുറുകെ നിർമിച്ച് കൊണ്ടിരിക്കുന്ന കുളിമാട് പാലം നിർമാണത്തിനിടെ തകർന്നു വീണു. രാവിലെ ഒൻപതു മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്തിന്റെ വിജിലൻസ് വിഭാഗമായിരിക്കും സംഭവം അന്വേഷിക്കുക.
ബീം ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി പറഞ്ഞു. കോൺക്രീറ്റ് ബീം പാലത്തിൽ ഘടിപ്പിക്കുന്നതിനിടെ ഇളകി വീഴുകയായിരുന്നു. ഇളകി വീണ മൂന്ന് കോൺക്രീറ്റ് ബീമുകളിൽ ഒരെണ്ണം പൂർണമായും പുഴയിലേക്ക് പതിച്ചു. മറ്റ് രണ്ടെണ്ണം പാലത്തിൽ തന്നെ തൂങ്ങി നിന്നു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്. ആ വർഷത്തെ പ്രളയത്തിൽ നിർമാണ സാമഗ്രികൾ ഒലിച്ചു പോയതിനെ തുടർന്ന് ഏറെ നാളുകൾ പണി തടസപ്പെട്ടിരുന്നു.
അതേസമയം, മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണതിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അരിപ്പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
അതോടൊപ്പം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നുവീണതിന് ആരാണ് ഉത്തരവാദിയെന്നും എന്താണ് കാരണമെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.
പാലത്തിന്റെ നിർമാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിന് ഉത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഫിറോസ് ഉന്നയിച്ചത്. ഇതിനെല്ലാം പഴയ എസ്എഫ്‌ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?
അങ്ങിനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു. Let us wait... എന്നാണ് കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha