വീടെന്ന സ്വപ്‌നം ബാക്കിയാക്കി.... കര്‍ണാടകയിലെ ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് വന്ന മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മക്കള്‍ ഗുരുതരപരുക്കകളോടെ ആശുപത്രിയില്‍

വീടെന്ന സ്വപ്‌നം ബാക്കിയാക്കി.... കര്‍ണാടകയിലെ ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് വന്ന മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മക്കള്‍ ഗുരുതരപരുക്കകളോടെ ആശുപത്രിയില്‍.
വെങ്ങാനൂര്‍, പനങ്ങോട്, മുട്ടയ്ക്കാട് തുലവിളക്ക് സമീപത്ത് കിഴക്കെ വിളവീട്ടില്‍ ബിനു രാജയ്യന്‍ (44), ഭാര്യ ഷീന എസ്.എസ് (38) എന്നിവരാണ് ദാരുണമായി മരിച്ചത്. മക്കളായ നവീന്‍ (17), നിമിഷ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ ബെല്‍ഗാം സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശങ്കേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം നടന്നത്.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ ബിനു വര്‍ഷങ്ങളായി നവി മുംബയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി നേറുല്‍ സെക്ടര്‍ 14ലാണ് താമസിച്ചു വരുന്നത് .
ഞായറാഴ്ച രാവിലെ ആറിനാണ് കുടുംബം യാത്ര ആരംഭിച്ചത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മഹേന്ദ്ര സൈലോ കാര്‍ തലകീഴായി മറിഞ്ഞെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ബന്ധുക്കള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി ബെല്‍ഗാമിലേക്ക് പോയി. കഴിഞ്ഞയാഴ്ച നാട്ടിലെത്തുമെന്ന് ബിനു ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലിയുടെ തിരക്ക് കാരണം വരാന്‍ കഴിഞ്ഞില്ല.
ധനുവച്ചപുരം കരിക്കകം സ്വദേശിയായ ബിനു തുലവിള ലൂഥറന്‍ ചര്‍ച്ചിന് സമീപത്തായി വാങ്ങിയ ഭൂമിയില്‍ വീട് വയ്ക്കാനും പദ്ധതിയിട്ടിരിക്കുകയായിരുന്നു. ആ സ്വപ്‌നം ബാക്കിയാക്കിയാണ് ബിനുവും ഭാര്യയും യാത്രയായത്. ഇവരുടെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha