കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാന്‍ ആരെയും മോഡി സര്‍ക്കാര്‍ അനുവദിക്കില്ല... വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം, അല്ലാതെ പിണറായി കരുതും പോലെ കമ്മീഷന്‍ അടിക്കാനാവരുതെന്ന് കെ സുരേന്ദ്രന്‍

സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനയിച്ചത് സില്‍വര്‍ ലൈനിനെതിരാണ് ജനവികാരമെന്നും വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാര്‍ക്ക് ബോധ്യമായത് കൊണ്ടാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസ്സിലായതോടെ, സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പായിരുന്നുവെന്നും ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
'സില്‍വര്‍ ലൈന്‍ വിഷയം ഉയര്‍ത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്‌ബോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സില്‍വര്‍ ലൈനിനെതിരാണ് ജനവികാരമെന്ന്, വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാര്‍ക്ക് ബോധ്യമായിട്ടുണ്ട്.
പിടിവാശി ഒഴിവാക്കി ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷന്‍ അടിക്കാനാവരുത്', സുരേന്ദ്രന്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ പോലീസ് അതിക്രമത്തിന് ഇരയായതെന്നും സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാന്‍ ആരെയും, കേന്ദ്രത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബിലും രംഗത്തെത്തി. പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ടെന്ന് ഷാഫി ചോദിച്ചു.
ഷാഫി പറമ്ബിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഇതിനൊക്കെ ആര് സമാധാനം പറയും ?
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം.
കിടപ്പാടം സംരക്ഷിക്കുവാന്‍ പോരാടിയവരുടെ പേരിലും അവര്‍ക്ക് പിന്തുണയായി സമരരംഗത്ത് എത്തിയവരുടെ പേരിലും എടുത്ത കേസുകളും പിന്‍വലിച്ച് പോലീസ് അതിക്രമങ്ങള്‍ക്കിരയാവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ട് ?
എം വി ജയരാജന് റവന്യൂ മന്ത്രി രാജന്റെ പല്ല് പറിക്കുവാന്‍ തോന്നുണ്ടോ ?
പ്രതിപക്ഷമാണ് ജനപക്ഷം.
https://www.facebook.com/Malayalivartha