തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലെ ഷെഡിങ് യാര്‍ഡില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ക്ക് പരിക്കേറ്റു...

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലെ ഷഡിങ് യാര്‍ഡില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രെയിനിക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്യാം ശങ്കറിന്റെ (56) ഒരു കാല്‍ മുറിഞ്ഞുപോയി. എന്‍ജിനും ബോഗിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം.
രാത്രി എട്ടുമണിയോടെയാണ് യാര്‍ഡിന് സമീപം സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാം ശങ്കര്‍ പരിക്കുകളോടെ കിടക്കുന്നുവെന്ന വിവരം പോലിസിന് ലഭിക്കുന്നത്. രാം ശങ്കറിനെ വലതുകാല്‍ മുറിഞ്ഞു പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തായി അപ്രന്റീസായ മിഥുനും പരിക്കുകളോടെ കിടക്കുന്നത് പോലിസ് കണ്ടു.
മിഥുനെയും ആശുപത്രിയിലേക്ക് മാറ്റി. ഷെഡിങ് യാര്‍ഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം. ഇവര്‍ക്ക് എങ്ങനെയാണ് ട്രെയിന്‍ തട്ടിയതെന്ന കാര്യം ഇപ്പോഴും പോലിസിന് വ്യക്തമായിട്ടില്ല.
ആര്‍പിഎഫും റെയില്‍വേ പോലിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സ്ഥലത്ത് അപകട സാധ്യത വളരെ കുറവാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇരുവരെയും മറ്റാരെങ്കിലും ആക്രമിച്ചതാണോയെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha