വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍, ഈഴവ സമുദായത്തിന്റെ പണം മോഷ്ടിച്ചയാളാണ് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശനെതിരെ തിരുവനന്തപുരത്ത് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വെള്ളാപ്പള്ളിയെ കൈയാമം വെക്കുന്ന മുന്നണിക്ക് കേരളത്തില്‍ നൂറ് സീറ്റ് ലഭിക്കുമെന്നും വെള്ളാപ്പള്ളിയെ പിന്തുണച്ചാല്‍ ബി.ജെ.പി കീഴ്‌പോട്ട് പോകുമെന്നുമുള്ള മുന്നറിയിപ്പുകളാണ് പോസ്റ്ററിലുള്ളത്. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡംഗങ്ങളുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
തിരുവനന്തപുരം പാളയം ജങ്ഷനിലുള്‍പ്പെടെ വ്യാപകമായി പതിച്ചിരിക്കുന്ന പോസ്റ്ററില്‍ വെള്ളാപ്പള്ളി നടേശനെതിരെ വയാപക ആരോപണങ്ങളാണുള്ളത്. ഈഴവ സമുദായത്തിന്റെ പണം മോഷ്ടിച്ചയാളാണ് വെള്ളാപ്പള്ളി. സ്വിസ് ബാങ്കിന് പകരം വട്ടിപ്പലിശ നടത്താനും വ്യഭിചാരത്തിനായി മകന്റെ പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങിയുമാണ് വെള്ളാപ്പള്ളി കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ കാല് തടവുന്ന മുന്നണി കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. വെള്ളാപ്പള്ളിയെ കൈയാമം വയ്ക്കുന്ന മുന്നണി അത് ഇടതായാലും വലതായാലും കേരളത്തില്‍ നൂറ് സീറ്റ് നേടുമെന്നുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട വാചകങ്ങള്‍. വി.എസിന് തെറ്റുപറ്റിയോ എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























