Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭാ സുരേന്ദ്രന്റെ ഇരട്ടബോംബ് ഏറ്റു.. ഒരു വെടിക്ക് രണ്ട് മുന്നണികളും കൂപ്പുകുത്തി; പിസി വന്നതോടെ ബിജെപിക്കാരും ഉഷാറായി..

29 MAY 2022 02:14 PM IST
മലയാളി വാര്‍ത്ത

തൃക്കാക്കര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പിച്ച് മുന്നണികള്‍ പതിവ് പോലെ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തൃക്കാക്കരയിലെ ബിജെപി ഓഫീസ് സന്ദര്‍ശിച്ച ഉമ തോമസിന്റെ പ്രവര്‍ത്തിക്ക് പിന്നില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ശോഭാ സുരേന്ദ്രന്‍. ഉമാ തോമസ് ബിജെപി ഓഫീസിലെത്തിയ ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്ന് ശോഭ സുരേന്ദ്രന്‍ ഒരു പ്രമുഖചാനലിനോട് പറഞ്ഞു..

 

അതേസമയം തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എഎന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചര്‍ച്ചയാകുന്നതെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദികള്‍ക്കെതിരായ പിസി ജോര്‍ജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു പരിശോധനയും നടത്തിയിട്ടില്ല എന്നും ശോഭ കുറ്റപ്പെടുത്തി.

മാത്രമല്ല പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ ശോഭ സിപിഎമ്മിന്റെ പതനമാണ് ഇവിടെ കാണുന്നതെന്ന് പറഞ്ഞു. മാത്രമല്ല നിലവില്‍ ഇടതുപക്ഷക്കാര്‍ പോലും എഎന്‍ രാധാകൃഷ്ണന് വോട്ടുകൊടുക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അവര്‍ വ്യക്തമാക്കി.

 

ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും കെറെയിലും എല്ലാം പുറത്തിറക്കി പയറ്റാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍.

അതേസമയം ഇടത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കുകയാണ് സിപിഎം. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.


ബിജെപിയാണെങ്കില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോയായിരുന്നു അവസാന ലാപ്പിലെ ബിജെപി പ്രചാരണത്തിന്റെ ഇന്നലത്തെ ഹൈലൈറ്റ്. എന്നാല്‍ പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ പിസി ജോര്‍ജായിരിക്കും ബിജെപിയുടെ കൊട്ടിക്കലാശത്തിലെ ഹൈലൈറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (45 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (52 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (56 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

Malayali Vartha Recommends