Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃക്കാക്കരയിൽ നിന്ന് തിരിച്ചെത്തുന്ന പി സിയെ കാത്ത് അടുത്ത അറസ്റ്റ്! പിണറായിയുടെ നെറികെട്ട കളി

29 MAY 2022 04:24 PM IST
മലയാളി വാര്‍ത്ത

തൃക്കരയിൽ ബോംബുപൊട്ടിക്കും മുൻപ് പി സി യെ പൂട്ടാമെന്ന് കരുതി ഇന്നലെ ഒരു ചോദ്യം ചെയ്യൽ നാടകം ഇറക്കിയ പിണറായിയെ വെട്ടിലാക്കി ജോർജ് തൃക്കാക്കയിൽ എത്തിയത് സിപിഎം നെ നല്ല രീതിയിൽ ചൊടിപ്പിച്ചിരിക്കുകയാണ്.തൃക്കാക്കര എത്തിയ പി സി പിണറായി വിജയൻ  സ്റ്റാലിനിസ്റ്റ് മനോഭാവമുള്ളയാളാണെന്നാണ് വീണ്ടും വീണ്ടും ആവർത്തിച്ചത്.എന്നാൽ ഇപ്പോളിതാ പി സിക്ക് വീണ്ടും കുരുക്കിട്ട് പൂട്ടാൻ ശ്രമിക്കുകയാണ് പോലീസ്.

 

പിസി ജോർജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണെന്നാണ് വിവരം. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജാമ്യ ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഫോർട്ട് പോലീസ് പിസി ജോർജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നത്. പോലീസ് വിളിച്ചിട്ടും പിസി ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഇത് ചൂണ്ടിക്കാട്ടി ഫോർട്ട് പോലീസ് ഇന്ന് ഹൈക്കോടതിയ്‌ക്ക് റിപ്പോർട്ട് നൽകും.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ മൂലവും മുൻ നിശ്ചയിച്ച പ്രകാരം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പിസി പോലീസിനെ അറിയിച്ചിരുന്നു.

 

നിലവിലെ ആരോഗ്യ അവസ്ഥയിൽ എറണാകുളം പോയതിന് ശേഷം തിരുവനന്തപുരത്തേയ്‌ക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിയുന്നതല്ലെന്നും പിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാമെന്നും തെളിവെടുപ്പിന്റെ ഭാഗമായി ശബ്ദപരിശോധന നടത്തുന്നതിന് താൻ താമസിയ്‌ക്കുന്ന ഈരാട്ടുപേട്ടയുടെ സമീപപ്രദേശങ്ങളിൽ എവിടെയങ്കിലും ഇതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നുവെന്നും പിസി പറഞ്ഞിരുന്നു.

 

എന്നാൽ പിസി ഇന്ന് തൃക്കാക്കരയിലെത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നത് ജാമ്യഉപാധിയുടെ ലംഘനമാണെന്നാണ് പോലീസ് വാദം. ആരോഗ്യപ്രശനങ്ങളും മറ്റും ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാരജാകാമെന്ന് പറഞ്ഞത് ദുരുദ്ദേശപരമെന്നാണ് പോലീസ് പറയുന്നത്.

 

പി സി ജോർജ്ജിന്റെ അറസ്റ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ആർക്കെന്ന ചോദ്യത്തിന് ഇനി ഒരു സംശയത്തിന്റെ ആവശ്യമില്ല.കാരണം പി സി ജോർജ്ജിന്റെ ആദ്യ അറസ്റ്റ് മുതൽ അദ്ദേഹത്തെ അത്രയേറെ ചേർത്ത് നിർത്തുന്നുണ്ട് ബിജെപി.കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിന് ശേഷം നൽകിയ സ്വീകരണവും പിണറായിക്ക് മറുപടി തൃക്കാക്കരിയിൽ എന്ന പി സിയുടെ മാസ് ഡയലോഗും ഒക്കെ പ്രകടമാക്കുന്നത് പി സി ബിജെപിക്ക് നൽകാൻ പോകുന്ന പിന്തുണ തന്നെയാണ്.

 

ജാമ്യം ലഭിച്ചശേഷം പിസി നടത്തിയ പ്രതികരണം ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്.തന്നെ ജയിലിലിട്ടത് പിണറായി വിജയന്റെ കളിയാണെന്നും അതിന് തൃക്കാക്കരയിൽ മറുപടി പറയുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലാക്കാൻ ആര് ഇടപെട്ടോ അവർക്കുള്ള മറുപടിയാകുമത്. ജാമ്യം അനുവദിച്ച കോടതിക്ക് നന്ദിയുണ്ട്.

 

പ്രതിപക്ഷനേതാവിന്റെ പരാമർശത്തിന് സാമാന്യമര്യാദയുള്ളവർക്കേ മറുപടിയുള്ളൂവെന്നും ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ ബിജെപി.യുടെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.കുന്തിരിക്ക വിവാദത്തിന് പിന്നാലെ പി സി കൂടി വരുന്നതോടെ അത് ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന് തന്നെയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.അവസരത്തെ മുതലാക്കാൻ അരയും തലയും മുറുക്കി ബിജെപി നേതൃത്വം രംഗത്തുണ്ട്.

 

എന്നാൽ പിസി ക്കെതിരെ സിപിഎം പല കോണുകളിൽ നിന്നും വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പോളിറ്റ് ബ്യൂറോ ആംഗവും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വർഗീയ വിഷം തുപ്പിയാൽ ജോർജ് ഇനിയും അകത്തുകിടക്കേണ്ടി വരുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമസംവിധാനം അതാണെന്നും അദ്ദേഹം പറഞ്ഞു.

 

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിന്റേത്. പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിയ്ക്കൊപ്പമാണ് ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിന്റേത്. പി.സി.ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോർജെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരളത്തിലെ ജനങ്ങൾ പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയിരിക്കുന്നത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 minute ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (44 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (51 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (55 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

Malayali Vartha Recommends