Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള പോലീസല്ല, അവർ പിണറായിയുടെ ഊളൻമാർ! അങ്കത്തിനിറങ്ങി പിസി. തൃക്കാക്കരയിൽ ഇന്ന് സംഭവിക്കുന്നത്!

29 MAY 2022 05:44 PM IST
മലയാളി വാര്‍ത്ത

പൊലീസ് നോട്ടിസ് തളളി മുൻ എംഎൽഎ പി.സി.ജോര്‍ജ് ഇന്ന് തൃക്കാക്കരയിൽ ബിജെപിയുടെ പ്രചാരണത്തിൽ പങ്കെടുക്കും. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ പി.സി.ജോർജി‍നു പൊലീസ് നോ‍ട്ടിസ് നൽകിയെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.

‘തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ജനാധിപത്യപരമായ കടമയാണ്. ഇന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുകയാണ്. പൊലീസിന്റെ അറസ്റ്റും റിമാൻഡും കാരണം ഇതുവരെ എനിക്കവിടെ പോകാൻ കഴിഞ്ഞില്ല. എന്റെ പ്രവർത്തകർ അല്ലെങ്കിൽ അനുഭാവികൾ ആർക്കു വോട്ടു ചെയ്യണമെന്നു പറയാൻ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിളിക്കുന്നിടത്തു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഞാൻ തയാറാണ്. ഇതുവരെ ഞാൻ ഒളിച്ചിട്ടില്ല.’–പി.സി.ജോർജ് പറഞ്ഞു.

പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിനു പിന്നിലെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ്ഐആർ പോലുമിടാൻ ഇവർ തയാറാകില്ലാ‌യിരുന്നു. ഇതു വെറും കള്ളക്കേസാണ്. ഒരു ജനപ്രതിനിധിയായിനിന്ന് 33 കൊല്ലം നിയമം നർമിച്ച താൻ എങ്ങനെയാണു നിയമം ലംഘിക്കുന്നതെന്നും പി.സി ചോദിച്ചു. കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോർജ് ആരോപിച്ചു. കേരള പൊലീസ് വരട്ടെ താൻ അനുസരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (41 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (48 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (52 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends