Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടിയുടെ വാപ്പ എല്ലാം പറഞ്ഞു! കേരളത്തിൽ ഇസ്ലാമിക തീവ്രവാദം മുസ്ലീം കുടുംബങ്ങളിലേക്കും? റിപ്പോർട്ട് കണ്ട് കേന്ദ്രം ഞെട്ടി

29 MAY 2022 05:52 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയിലെ പോപ്പുല‍ര്‍ ഫ്രണ്ടിന്റെ റാലിയിൽ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ദിവസങ്ങൾക്ക് ശേഷം പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത പോലീസിന് മുമ്പിൽ ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ. പി.എഫ്. ഐ, എസ്. ഡി പി ഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും നേതാക്കളും അവരുടെ കുടുംബാംഗങ്ങളെ കൂടി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു എന്നാണ് കേന്ദ്ര ഇൻറലിജൻസ് കരുതുന്നത്.ഉടൻ കേന്ദ്ര സംഘം കേരളത്തിലെത്തും. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വാപ്പയിൽ നിന്നാണ് ഇക്കാര്യം മനസിലാക്കിയത്.

പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും അവരുടെ പ്രവർത്തനം വ്യാപകമാക്കുന്നതിന് വേണ്ടിയാണ് ഭാര്യയെയും കുട്ടികളെയും തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതെന്നാണ് കേന്ദ്രം സംശയിക്കുന്നത്. ഇത്തരം സംശയങ്ങൾ കേന്ദ്ര സർക്കാരിന് മുമ്പും ഉണ്ടായിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾ പി.എഫ് ഐ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കാന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരം സംഭവങ്ങളെ കേന്ദ്ര സർക്കാർ ഞ്ഞെട്ടലോടെയാണ് മനസിലാക്കിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്ന് പോലീസ് കരുതുന്നു. എന്നാൽ കുടുംബാംഗങ്ങളെ കൂടി പങ്കാളിയാക്കുന്നത് കേരളത്തിൽ പുതുമയാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.

പി. എഫ്. ഐ യുടെ യോഗത്തിൽ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ ശ്രമിച്ചിരുന്നു. പോലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു കുട്ടി മുദ്രാവാക്യം വിളിച്ചത്.എന്നിട്ടും പോലീസിൻെറ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ഇത് തൃക്കാക്കര ലക്ഷ്യമാക്കിയുള്ള നീക്കമാണെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു.

എസ്.ഡി. പി ഐക്കെതിരെ പ്രതികരിച്ച പി.സി. ജോർജിനെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചതും ജയിലിൽ അടച്ചതും വിവാദമായതോടെയാണ് കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സി പി എം- പി.എഫ് .ഐ ബന്ധം പുറത്തു വന്നതോടെയാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്.

പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം താൻ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തിൽ വിളിച്ച മുദ്രാവാക്യമാണത്.

അവിടെ നിന്നുമാണ് കുട്ടിക്ക് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആർഎസ്എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നുമാണ് ഇയാളുടെ വാദം. ഇതാണ് കേന്ദ്ര സർക്കാരിൻ്റെ നിഗമനങ്ങൾക്ക് ശക്തി പകരുന്നത്.

ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താൻ സ്വയം കാണാതെ പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്റെ പ്രതികരണം. മുൻപും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അതേ സമയം കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പോപ്പുല‍ര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. ആലപ്പുഴ എസ് പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകര്‍ മാർച്ച് നടത്തി.

കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. പ്രതികളെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി. പകൽ ഹാജരാക്കിയാൽ സംഘർഷസാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

പോപ്പുലർ ഫ്രണ്ട്, എസ്. ഡിപി ഐ തുടങ്ങിയ സംഘടനകൾക്കെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കി തുടങ്ങിയിട്ട് കാലം കുറെയായി. അക്രമ സ്വഭാവത്തിലുള്ള ഇവരുടെ പ്രവർത്തനങ്ങൾ കേന്ദ്രം കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ആദ്യകാലത്ത് കുടുംബാംഗങ്ങളെ ഇവർ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൊണ്ടു വന്നിരുന്നില്ല.

പൗരത്വ പ്രക്ഷോഭം നടക്കുന്ന കാലത്താണ് കുടുംബാംഗങ്ങളും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്. സ്ത്രീകളും കുട്ടികളും ഇത്തരം സംഘടനകളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നു. 1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപിക്കരിക്കപ്പെട്ടത്.

കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നിവയാണ് അവ.ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.

ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു.

എസ്.ഡി.പി.ഐ.യുടെ പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്. വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ. ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിരുന്നു.

അഭിമന്യൂ വധമാണ് പോപ്പുലർ ഫ്രണ്ടിന് നേരെയുള്ള മറ്റൊരു ആരോപണം.എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവമാണ് ഇത് . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയത് എന്നാണ് പോലീസ് കേസ്.

ജൂലൈ 2, 2018 ന് പുലർച്ചെ ക്യാമ്പസിൽ തിരിച്ചെത്തുകയും കോളേജ് ഹോസ്റ്റലിലേക്ക് കയറുകയും ചെയ്ത അഭിമന്യുവിനെ ഒരാൾ പിറകിൽ നിന്ന് പിടിക്കുകയും മറ്റൊരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകള്‍ കണ്ടെത്തിയെന്നും യുപി പൊലീസ് ആരോപിച്ചിരുന്നു.

2010ലാണ് ഇൻറലിജൻസ് ബ്യൂറോ ആദ്യമായി പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.നിരോധിത തീവ്രവാദി സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നായിരുന്നു കേസ്. 2017ൽ ദേശീയ അന്വേഷണ ഏജൻസി ഇവർക്കെതിരെ ഏറെ ഗുരുതരമായ മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു.

ബാംഗ്ലൂർ സ്ഫോടന കേസിലും ലൗ ജിഹാദ് കേസിലും പോപ്പുലർ ഫ്രണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റിപ്പോർട്ടുണ്ട്. ഇവരുടെ ശക്തികേന്ദ്രങ്ങളിൽ ആയോധന മുറകൾ പരിശീലിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.പാലക്കാട്, ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ അതീവ ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിഭാസമായി വളരുകയാണ് എന്ന് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 minute ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (44 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (51 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (55 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

Malayali Vartha Recommends