Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിസിയെ വിരട്ടി മന്ത്രി രാജീവ്... ഒരക്ഷരം മിണ്ടിയാൽ പിടിച്ച് അകത്തിടും! കോടതിയെ ധിക്കരിച്ചോ? എന്നാൽ തൃക്കാക്കരയിൽ കാണാമെന്ന് പിസിയും

29 MAY 2022 05:55 PM IST
മലയാളി വാര്‍ത്ത

ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം ഉണ്ട്. അതിൽ സർക്കാരിന് കൃത്യമായ നിലപാടും ഉണ്ട്. ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

വർ​​ഗീയ വിദ്വേഷ പ്രവർത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്നും പി. രാജീവ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പി.സി.ജോർജിന്റെ കാര്യത്തിൽ കേരള സമൂഹത്തിന് വ്യക്തതയുണ്ട്. ജോർജ് പറയുന്ന കാര്യങ്ങൾ ജനം മനസിലാക്കും. വർ​ഗീയത കേരളം തിരിച്ചറിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

അതേസമയം, വിദ്വേഷ പ്രസം​ഗക്കേസിൽ ചോദ്യം ചെയ്യലിന് പി. സി. ജോർജ് ഇന്ന് ഹാജരാകില്ല എന്ന് അറിയിച്ചിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി. സി. ജോർജ് രം​ഗത്തെത്തുകയായിരുന്നു. ആദ്യം ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്.

ഭരണഘടനാപരമായും ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി. സി. ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്.

കൊട്ടിക്കലാശ ദിവസമായ ഇന്ന് പി. സി. ജോർജ് യോ​ഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പ്രചരണ പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി. സി. ജോർജിന് സ്വീകരണവും ഉണ്ടായിരുന്നു. ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി. സി. ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി. സി. ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (32 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (39 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (43 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends