Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിക്രമത്തിനിരയായ നടിക്കൊപ്പം അവർക്ക് നീതി ലഭിക്കും വരെ നിലകൊള്ളാൻ സിവിൽ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്; നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയുടെ നടപടികൾ നീതിപൂർവ്വമല്ലെന്ന സംശയം വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ടെന്ന് സിൻസി അനിൽ

29 MAY 2022 06:50 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയുടെ നടപടികൾ നീതിപൂർവ്വമല്ലെന്ന സംശയം വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട്. കേരളത്തിലെ നീതിബോധമുള്ള മനുഷ്യർ ഐക്യപ്പെടുന്നതിൻ്റെ ഭാഗമായി 2022 ജൂൺ 1 ബുധനാഴ്ച രണ്ട് മണി മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ "സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം "എന്ന ഐക്യദാർഢ്യ കൂട്ടായ്മ ചേരുകയാണ്.

ആട്ടവും പാട്ടും പറച്ചിലും വരയുമൊക്കെയായി അവൾക്കൊപ്പം നീതിക്കായി അണിചേരാൻ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നുവെന്ന് സിൻസി അനിൽ. സിൻസി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ : കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് അതീവ ഗുരുതരമായ ആരോപണം പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിൽ നൽകിയ ഹർജികളിൽ ഉന്നയിച്ചിട്ടുണ്ട്.

തങ്ങൾ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്താൻ തയ്യാറാവുന്നില്ല എന്ന കാരണത്താൽ രണ്ടു പബ്ലിക് പ്രോസിക്യൂട്ടർമാർ രാജി വെക്കുകയും ചെയ്തു. നിലവിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്ത അവസ്ഥയിലാണ് കേസ് നടക്കുന്നത്.മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ കേസ് അട്ടിമറിക്കുവാൻ ഇടപെട്ടു എന്നതടക്കം ഒട്ടേറെ വാർത്തകളാണ് പുറത്തുവരുന്നത്.അതിജീവിത സർക്കാരിൽ പൂർണ വിശ്വാസം ഉറപ്പിക്കുമ്പോഴും കോടതി നടപടികളോടുള്ള അവരുടെ ആശങ്ക പ്രകടമാണ്. ഈ കേസ് അട്ടിമറിക്കപ്പെടാൻ അനുവദിച്ചു കൂടാ.

അതിക്രമത്തിനിരയായ നടിക്കൊപ്പം അവർക്ക് നീതി ലഭിക്കും വരെ നിലകൊള്ളാൻ സിവിൽ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.അതിനായി കേരളത്തിലെ നീതിബോധമുള്ള മനുഷ്യർ ഐക്യപ്പെടുന്നതിൻ്റെ ഭാഗമായി 2022 ജൂൺ 1 ബുധനാഴ്ച രണ്ട് മണി മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ "സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം "എന്ന ഐക്യദാർഢ്യ കൂട്ടായ്മ ചേരുകയാണ്.വിവിധ കലാ സാംസ്കാരിക പരിപാടികൾ കോർത്തിണക്കിക്കൊണ്ടു നടക്കുന്ന കൂട്ടായ്മയിൽ നീതിബോധമുള്ള മുഴുവൻ ആളുകളും പങ്കെടുക്കണം. ആട്ടവും പാട്ടും പറച്ചിലും വരയുമൊക്കെയായി അവൾക്കൊപ്പം നീതിക്കായി അണിചേരാൻ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (31 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (38 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (42 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends