Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോപ്പുലര്‍ഫ്രണ്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം കുട്ടിയുടെ മൊഴി ഇങ്ങനെ പിണറായീ കേരളം മാപ്പുതരില്ല കേസ് അപ്രസക്തമാക്കി സര്‍ക്കാര്‍

29 MAY 2022 08:58 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിന്റെ പോക്ക് കണ്ടിട്ട് അത് എവിടെയും എത്തും എന്ന് തോനുന്നില്ല. ഈ കുഞ്ഞു പ്രായത്തിലേ തന്നെ ആ കുട്ടിയുടെ ഉള്ളില്‍ വര്‍ഗീയ വിഷം കുത്തി നിറച്ചത് ആരാണ് അവരെ കണ്ടെത്തി ശിക്ഷിക്കുക എന്നുള്ളതാണ് ഈ കേസിന്റെ ലക്ഷ്യം തന്നെ എന്നാല്‍ കുട്ടിയ്ക്ക് നല്‍കിയ കൗണ്‍സിലിങ്ങിലും വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം ചെല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ ഇനിയും കൗണ്‍സിലിങ് നല്‍കുമെന്നാണ് ചൈല്‍ഡ് ലൈന്‍ അറിയിച്ചിരിക്കുന്നത്.

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പറഞ്ഞിരുന്നത്. ആരാണ് മുദ്രാവാക്യം വിളിച്ചതെന്നതിലും കുട്ടിക്ക് വ്യക്തതയില്ല. ഇതോടെ മുദ്രാവാക്യ വിവാദത്തില്‍ അത് പഠിപ്പിച്ചുവെന്ന് സംശയിച്ച ആളിനെ കണ്ടെത്താന്‍ കഴിയാതെ വരികയാണ്. അങ്ങനൊരു വ്യക്തിയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. കുട്ടിയില്‍ നിന്ന് നിര്‍ണ്ണായക മൊഴി കിട്ടാത്ത സാഹചര്യത്തില്‍ ഈ കേസ് തന്നെ അപ്രസക്തമാകുന്ന സാഹചര്യത്തിലേയ്ക്ക് വരികയാണ്. മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കുടുംബത്തിന് മുഴുവന്‍ കൗണ്‍സിലിംഗ് നല്കി വിട്ടയച്ച് കേസ് ഒതുക്കി തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന വിമര്‍ശനവും വന്നുകഴിഞ്ഞു.

ഇതിനിടയില്‍ തന്നെ കുട്ടി വെല്‍ ട്രൈന്‍ഡ് ആണ് എന്ന തരത്തില്‍ ആന്റി ടെററിസം സൈബര്‍ വിങ്ങിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. അതുകൂടി അന്വേഷണ വിധേയമാക്കേണ്ടതാണ് എന്ന ആവശ്യം ഉയരുകയാണ്. എന്നാല്‍ ആ തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. സംഭവത്തില്‍ കുട്ടിയെ ശിക്ഷിക്കാനല്ല. ഈ കുഞ്ഞു പ്രായത്തില്‍ തന്നെ അവരെ ഇതൊക്കെ പഠിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഈ രീതിയിലുള്ള അന്വേഷണം ഉപകരിക്കും എന്നിരിക്കെ സര്‍ക്കാരും പൊലീസും പാലിക്കുന്ന അപകടകരമായ മൗനം. ദൂര വ്യാപകമായി വലിയ പ്രത്യാഖ്യാതമാണ് വരുത്തി വയ്ക്കുന്നത്. ഇതിന് കേരളം ഒരിക്കലും മാപ്പ് തരില്ല.

അതേസമയം സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. എന്നാല്‍ കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയത് കേസിനെ അപ്രസക്തമാക്കുകയാണ്

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടില്‍ എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടന്‍ അസ്‌ക്കര്‍ മുസാഫിര്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പിന്നാലെ പള്ളുരുത്തി പൊലീസ് വീട്ടിലെത്തി അസ്‌ക്കറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച ശേഷം ചേര്‍ത്തല പൊലീസിന് അസ്‌ക്കറിനെ കൈമാറി. അസ്‌ക്കര്‍ കീഴടങ്ങിയെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. അസ്‌ക്കറിന്റെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ പള്ളുരുത്തിയില്‍ പ്രകടനം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (30 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (37 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (41 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends