Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണഘടനയെ തൊട്ടു യഹിയയ്ക്ക് എട്ടിന്റെ പണി പോപ്പുലര്‍ ഫ്രണ്ട് തീര്‍ന്നു ജസ്റ്റിസ് പൊളിച്ചടുക്കുന്നു

29 MAY 2022 09:02 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്. ഇത്തരം പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പരലരുംആസ്വദിക്കുന്നുവെന്നും ജസ്റ്റസ് ചൂണ്ടിക്കാട്ടി.

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ജഡ്ജിമാര്‍ക്കെതിരായ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇത് നീതിന്യായവ്യവസ്ഥയെ മോശമാക്കി കാണിക്കുന്നതിന് തുല്യമാണ്. കൊച്ചിയില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു യഹിയാ തങ്ങള്‍. ആലപ്പുഴ പോലീസ് കുന്ദംകുളത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ പെരുംമ്പിലാവ് സ്വദേശിയാണ് ഇയാള്‍. അറസ്റ്റിന് പിന്നാലെ കുന്ദംകുളം പോലീസ് സ്റ്റേഷന് മുന്‍പില്‍ അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടി.

പ്രകോപന മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്. ഇതിനിടെ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ പോലീസ് വാഹനം തടഞ്ഞിടാനും പോലീസുകാരെ ഭീഷണിപ്പെടുത്താനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നേതാക്കള്‍ ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, വിവാദമായ ജനമഹാസമ്മേളനം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന ജില്ലാ നേതാക്കള്‍ തുടങ്ങി 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കറും ഇതില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെയാണ് യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തത്.

റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സംഘടകര്‍ക്കാണ് ഇതില്‍ ഉത്തരവാദിത്തമുള്ളത്. ഒരാള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അടക്കം നാല് പേരെ ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. . കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ കസ്റ്റഡിയില്‍ എടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (28 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (35 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (39 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends