പുടിൻ അക്ഷരാർത്ഥത്തിൽ ഒരു ഇരട്ട ചങ്കനാണ്; ഉക്രൈൻ പ്രസിഡന്റ് സെലെൻസ്ക്കി പുടിനെതിരെ തിരിച്ചടിച്ചത് മങ്കി സ്റ്റൈലിലാണ്; മിസൈൽ വെച്ചുള്ള ആക്രമണങ്ങൾ ഒക്കെ പുടിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു; സെലെൻസ്ക്കിയെ പോലെ ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു പ്രത്യാക്രമണം വരുമെന്ന് പുടിൻ ഒരിക്കലും വിചാരിച്ചില്ല; അനീതിക്കെതിരെ മുഖ്യമന്ത്രി തന്നെ പോരാട്ടം നടത്തുക എന്ന് പറയുന്നത് ഒരു പേടി സ്വപ്നം തന്നെയായിരിക്കും; അഴിമതി ചെയ്യുന്ന ആൾക്കാർക്ക് ഒരു പേടിസ്വപ്നമായി മാറുമെന്ന് ഐ ജി ജെയിംസ് കെ ജോസഫ്

കുങ്ഫുവിൽ ഡ്രങ്കെൻ മങ്കി സ്റ്റൈൽ എന്ന് പറയുന്ന ഒരു സ്റ്റൈൽ ഉണ്ട്. കള്ളുകുടിച്ച കുരങ്ങനെ പോലെ ശത്രു ആടി ആടി വരും. അപ്പോൾ നമ്മൾ കരുതുo ആക്രമിക്കില്ല എന്ന്. എന്നാൽ പെട്ടെന്നായിരിക്കും ഇടി വരുന്നത്. റഷ്യൻ പ്രസിഡന്റ് പുട്ടിനും കരാട്ടെയും കുങ്ഫുവുമൊക്കെയായി പ്രാവീണ്യമുള്ള ഒരാളായിരുന്നു. പുടിൻ അക്ഷരാർത്ഥത്തിൽ ഒരു ഇരട്ട ചങ്കൻ ആയ വ്യക്തിയാണ്. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്ക്കി പുടിനെതിരെ തിരിച്ചടിച്ചത് മങ്കി സ്റ്റൈലിലാണ്.
ഗോലിയാത്തിനെ ദാവീദ് നേരിട്ടത് പോലെ ആയിരുന്നു അദ്ദേഹം റഷ്യൻ പ്രസിഡണ്ട് പുടിനെ നേരിട്ടത്. ഗോലിയാത്തിന്റെ നെറ്റിയിൽ ആണ് കല്ലെറിഞ്ഞു ദാവീദ് വീഴ്ത്തിയത്. ഇതുപോലെ തന്നെയാണ് സെലെൻസ്ക്കി പുടിനെ വീഴ്ത്തിയത് മുന്നൂറോളം ടാങ്കുകൾ നശിപ്പിച്ചു. മിസൈൽ വെച്ചുള്ള ആക്രമണങ്ങൾ ഒക്കെ പുടിനെ സംബന്ധിച്ച് വളരെ അധികം ഞെട്ടിപ്പിക്കുന്നതായിരുന്നു. സെലെൻസ്ക്കിയെ പോലെ ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു പ്രത്യാക്രമണം വരുമെന്ന് പുടിൻ ഒരിക്കലും വിചാരിച്ചില്ല.
മാത്രമല്ല പത്തോളം റഷ്യൻ പട്ടാളക്കാർ മരിച്ചു എന്നതും പുടിനെ സംബന്ധിച്ച് സഹിക്കാനാകാത്ത കാര്യമായിരുന്നു. പുടിന് എന്തായാലും ഇപ്പോൾ ഒരു പാഠം പഠിച്ചിരിക്കുകയാണ് താൻ ഇരട്ടചങ്കൻ ആണെങ്കിൽ പോലും എല്ലാവരും പേടിച്ചിരിക്കില്ല എന്ന ഒരു പാഠം. സയൻസ് ക്വിസ് രാഷ്ട്രീയപരമായിട്ടുള്ള സറ്റെയറുകൾ ചെയ്ത വ്യക്തിയാണ് സെലെൻസ്ക്കി. മറ്റുള്ളവരുടെ കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് സെലെൻസ്ക്കിയെന്ന സറ്റയർ . മറ്റുള്ളവരെ കളിയാക്കാനുള്ള ഒരു ധൈര്യം അവർക്ക് ഉണ്ടായിരിക്കണം.
സെലെൻസ്ക്കിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു വ്യക്തിയാണ് പഞ്ചാബിലെ ഭഗവന്ത് മാൻ. അദ്ദേഹം ഒരു കൊമേഡിയൻ ആയിരുന്നു. അതുകൊണ്ട് തന്നെയായിരിക്കും വിജയ് സിംഹള എന്ന വ്യക്തി പ്രതീക്ഷിക്കാത്ത രീതിയിൽ അദ്ദേഹം ഒരു നീക്കം നടത്തിയത്. സ്റ്റിംഗ് ഓപ്പറേഷൻ വഴി വിജയ് സിംഹള എന്ന മന്ത്രിയുടെ കൈക്കൂലി പിടിച്ചിരുന്നു.
മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ രണ്ടാമത്തെ സംഭവമായിരുന്നു ഇത്. അനീതിക്കെതിരെ മുഖ്യമന്ത്രി തന്നെ പോരാട്ടം നടത്തുക എന്ന് പറയുന്നത് ഒരു പേടി സ്വപ്നം തന്നെയായിരിക്കും. അഴിമതി ചെയ്യുന്ന ആൾക്കാർക്ക് ഒരു പേടിസ്വപ്നമായി മാറും. പിന്നെ ആരും അഴിമതി ചെയ്യാൻ ധൈര്യപ്പെടില്ല എന്നതാണ് സത്യാവസ്ഥ. അവിടെനിന്നാണ് സത്യത്തിൽ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടതും
https://www.facebook.com/Malayalivartha
























