Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയില്‍ നാളെ വിധിയെഴുത്ത്..... ഒരു മാസത്തോളം നീണ്ട പ്രചാരണമാണ് ഇന്നലെ സമാപിച്ചത്, നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്, 75 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 239 ബൂത്തുകള്‍ സജ്ജമാക്കി, ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍

30 MAY 2022 06:59 AM IST
മലയാളി വാര്‍ത്ത

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയില്‍ നാളെ വിധിയെഴുത്ത്..... ഒരു മാസത്തോളം നീണ്ട പ്രചാരണമാണ് ഇന്നലെ സമാപിച്ചത്, നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 75 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 239 ബൂത്തുകള്‍ സജ്ജമാക്കി, ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍.


അതേസമയം വീറും വാശിയും നിറഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ പരസ്യ പ്രചാരണത്തിനു ആഘോഷ മേളങ്ങളോടെ സമാപനമായി. ഇന്നൊരു ദിവസം വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണം. നാളെ മണ്ഡലം പോളിങ് ബൂത്തിലേക്ക്. വെള്ളിയാഴ്ച തൃക്കാക്കരയുടെ പുതിയ പ്രതിനിധി ആരെന്ന് അറിയാന്‍ കഴിയും. ചെറു പ്രകടനങ്ങളായി പാലാരിവട്ടം ജംക്ഷനില്‍ എത്തിയ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ വൈകിട്ട് 6 വരെ ആടിപ്പാടിയും മുദ്രാവാക്യം മുഴക്കിയും ഒരു മാസം നീണ്ട ശബ്ദ ഘോഷങ്ങള്‍ അവസാനിപ്പിച്ചു. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്.

 



പി.ടി.തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന നിയമസഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണനുമാണു മത്സര രംഗത്തെ പ്രമുഖര്‍.

മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളുമൊക്കെ മണ്ഡലത്തില്‍ അണിനിരന്നു. പരസ്യ പ്രചാരണം തീര്‍ന്നതോടെ മറ്റു പ്രദേശങ്ങളില്‍ നിന്നു വന്ന നേതാക്കളും പ്രവര്‍ത്തകരും മടങ്ങി. ശബ്ദ കോലാഹലമില്ലെങ്കിലും ഇന്നും മുന്നണി പ്രവര്‍ത്തകര്‍ക്കു വിശ്രമമില്ലാത്ത ജോലിയാണ്, ആടി നില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനുള്ള അവസാന ദിവസം. വോട്ടര്‍മാര്‍ക്ക്, ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും ഇന്നു തന്നെ.



വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്നു രാവിലെ 8ന് ആരംഭിക്കും. സമ്മതിദായകര്‍ആകെ: 1,96,805പുരുഷന്മാര്‍: 95,274സ്ത്രീകള്‍: 1,01,530ട്രാന്‍സ്ജെന്‍ഡര്‍: 1കന്നിവോട്ടര്‍മാര്‍: 3,633


സ്ഥാനാര്‍ത്ഥികള്‍ ഉമ തോമസ് (യു.ഡി.എഫ്)ഡോ. ജോ ജോസഫ് (എല്‍.ഡി.എഫ്)എ.എന്‍. രാധാകൃഷ്ണന്‍ (എന്‍.ഡി.എ) (സ്വതന്ത്രന്‍മാര്‍)അനില്‍ നായര്‍ ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ സി.പി. ദിലീപ് നായര്‍ ബോസ്‌കോ ലൂയിസ്മന്മഥന്‍

അതേസമയം വന്‍ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുത്താണു യുഡിഎഫ് പ്രതീക്ഷയെങ്കില്‍, അട്ടിമറിയിലൂടെ 100 സീറ്റു തികയ്ക്കുകയെന്ന ലക്ഷ്യമാണ് ഇടതുമുന്നണിക്കുള്ളത്.


"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (30 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (37 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (41 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends