വാട്സ്‌ആപ്പ് യൂസര്‍മാരായ ആളുകളെ വിളിച്ച് അവരോട് ഒരു നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടും; ഹാക്കറെന്നറിയാതെ ആ നമ്പറിലേക്ക് ഡയല്‍ ചെയ്യുമ്പോൾ സംഭവിക്കുന്നത് ഞെട്ടിക്കുന്നത്; വാട്സ്‌ആപ്പ് ഹാക്ക് ചെയ്യാൻ പുതിയ അടവ്; പണം ചോദിക്കലും അശ്ലീല ചിത്രങ്ങളും പിന്നാലെ; ജാഗ്രത!

വാട്സ്‌ആപ്പിലൂടെയുള്ള തട്ടിപ്പുകൾ വർധിക്കുന്നു. തട്ടിപ്പുകാരും സൈബര്‍ കുറ്റവാളികളും വാട്സ്‌ആപ്പിനെ ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്ഫോമും വാട്സ്‌ആപ്പാണ്. തട്ടിപ്പിന്റെ ഈറ്റില്ലമാക്കി അവർ അതിനെ മാറ്റി വെച്ചിരിക്കുകയാണ്. യൂസര്‍മാര്‍ ഭയക്കേണ്ടുന്ന വിവരം കൂടെ പുറത്ത് വരികയാണ്. പുതിയ വാട്സ്‌ആപ്പ് സ്കാം ഉണ്ട് .
ഒരൊറ്റ ഫോണ്‍ കോൾ മതി നമ്മുടെ വാട്സ്‌ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂര്‍ണ്ണമായും അവരുടെ നിയന്ത്രണത്തിലാകും. തട്ടിപ്പിനിരയായ വ്യക്തിയുടെ കോൺടാക്റ്റിൽ ഉള്ളവരോട് വാട്സ്‌ആപ്പിലൂടെ പണം ചോദിക്കും. അശ്ലീല ചിത്രങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
യാതൊരു തരത്തിലും സംശയം തോന്നിക്കാതെ വാട്സ്‌ആപ്പ് യൂസര്‍മാരായ ആളുകളെ വിളിച്ച് അവരോട് ഒരു നമ്പറിലേക്ക് വിളിക്കാനാണ് ആവശ്യപ്പെടുന്നത്. 67, 405 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ഹാക്കര്‍ പറഞ്ഞത് പോലെ ആ നമ്പറിലേക്ക് ഡയല്‍ ചെയ്യുമ്പോൾ നമ്മുടെ വാട്സ്‌ആപ്പ് അക്കൗണ്ടില്‍ നിന്നും ലോഗ്-ഔട്ടാകുകയാണ് ചെയ്യുന്നത്.
അക്കൗണ്ടിന്റെ നിയന്ത്രണം ഹാക്കറും കൈക്കലാക്കും. ഒടുവിൽ തട്ടിപ്പ് സംഭവിച്ചെന്ന് മനസിലാകുമ്പോൾ വൈകിയിരിക്കും. ഹാക്കര്‍ കോണ്‍ടാക്ടുകള്‍ക്ക് സന്ദേശങ്ങളയച്ച് തട്ടിപ്പ് തുടങ്ങി കഴിയുമ്പോഴാണ് എല്ലാ സത്യങ്ങളും മനസിലാക്കുന്നത്.
അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകളും എസ്.എം.എസുകളും വാട്സ്‌ആപ്പ് കോളുകളും മറ്റും എടുക്കാതിരിക്കുക. പുതിയ സ്കാം കണ്ടെത്തിയിരിക്കുന്നത് ക്ലൗഡ്സെക് സി.ഇ.ഒ ആയ രാഹുല്‍ ശശിയാണ്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്സെകിനെ ഉദ്ധരിച്ചുകൊണ്ട് ഗിസ്ചൈന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























