വ്യാജ അശ്ലീല വീഡിയോ അയച്ചത് സൗദിയില്‍ നിന്ന്...! പ്രവാസി അയച്ച വീഡിയോ പലരിലൂടെ കൈമറിഞ്ഞ് തനിക്ക് കിട്ടിയതെന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ്, തൃക്കാക്കര ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ അശ്ലീല വീഡിയോ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്...!

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരിലുള്ള വ്യാജ അശ്ലീല വീഡിയോ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.ഇന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ് ചോദ്യം ചെയ്യലിലാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ സൗദിയില്‍ നിന്നാണ് അയച്ചത്. അവിടെ പ്രവാസിയായ അബ്ദുല്‍ കരീം എന്നയാളാണ് വീഡിയോ അയച്ചത്.
ഇത് പലരിലൂടെ കൈമറിഞ്ഞ് അരൂക്കുറ്റി സ്വദേശി നൗഫലിന് ലഭിക്കുകയായിരുന്നു. നൗഫലില്‍ നിന്നാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപ്ലോഡ് ചെയ്തതും ലത്തീഫ് തന്നെയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് ലത്തീഫ് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
ഇന്നലെ രാത്രിയോടെയാണ് ട്വിറ്റര്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.എം ആരോപിച്ചിട്ടുണ്ട്.എന്നാൽ ആരോപണം മുസ്ലിം ലീഗ് തള്ളിക്കളഞ്ഞു.
ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha
























