Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം..വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

തൃക്കാക്കരയില്‍ വോട്ടിംഗ് പൂര്‍ത്തിയായി... 68.64 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്; 2021ല്‍ 70.39 ശതമാനമായിരുന്നു പോളിങ്; വെള്ളിയാഴ്ച ഫലം അറിയാം; 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്

31 MAY 2022 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു; അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാന്നെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്

സങ്കടക്കാഴ്ചയായി... ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വേലികളിൽ തേനീച്ചക്കൂടുകളും പരീക്ഷിക്കുമെന്ന് വനംമന്ത്രി....

കണ്ണീർക്കാഴ്ചയായി... കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഒഴിവായത് വൻ ദുരന്തം.... കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു... ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഭിത്തിയിൽ ഇടിച്ചു നിന്നു

കേരളം ഉറ്റ്‌നോക്കിയ തൃക്കാക്കരയിലെ വോട്ടിംഗ് പൂര്‍ത്തിയായി. 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. 2021നെക്കാള്‍ 1.64 % കുറവ്. 2021ല്‍ 70.39 ശതമാനമായിരുന്നു പോളിങ്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. വെള്ളിയാഴ്ച ഫലം അറിയാം.

സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തുന്നത്. സിപിഐഎം കള്ളവോട്ട് ചെയ്താലും എന്‍ഡിഎ വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും തൃക്കാക്കരയില്‍ ലോക്കല്‍ കമ്മിറ്റി തലത്തില്‍ രഹസ്യയോഗം ചേര്‍ന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത്. ആളെ വിളിച്ചപ്പോള്‍ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാര്‍ഡ് മാത്രമായി നിര്‍മ്മിക്കില്ലല്ലോ. അപ്പോള്‍ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിറ്റി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഉറപ്പിച്ച് പറയുന്നത്.

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്നും തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ലെന്നും പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണ്ണമാകും. ഇടതുപക്ഷം വന്‍ വിജയം നേടും. വി ഡീ സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കില്‍ എടുക്കുമോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പൊന്നുരുളി 66ാം വാര്‍ഡില്‍ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു; അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ  (1 hour ago)

KARNATAKA BUSINESS MAN ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി;  (1 hour ago)

ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

DELHI CJP PROTEST അതീവ ജാ​ഗ്രതയിൽ ദില്ലി  (2 hours ago)

  ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ...  (2 hours ago)

സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും...  (2 hours ago)

ക്രൂഡ് ഓയില്‍ വിലയിൽ വർദ്ധനവ്....  (3 hours ago)

നീലക്കുറിഞ്ഞികൾ പൂവിട്ടത് കാണാൻ സഞ്ചാരികളുടെ ഒഴുക്ക്  (3 hours ago)

യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല... യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വേലികളിൽ തേനീച്ചക്കൂടുകളും പരീക്ഷിക്കുമെന്ന് വനംമന്ത്രി....  (3 hours ago)

കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം  (4 hours ago)

ഒഴിവായത് വൻ ദുരന്തം.... കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു... ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഭിത്തിയിൽ ഇടിച്ചു നിന്നു  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends