സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി...

സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് സൂചനകളുള്ളത്.
അതിന് വേണ്ട നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അനീഷിന്റെ ഭാര്യയും, ഭാര്യാ സഹോദരനും അനീഷിന്റെ സഹോദരനും കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു.
കാലാവസ്ഥ മോശമായതും സിഗ്നലിന്റെ ഉൾപ്പെടെ പ്രശ്‌നമുള്ളതും കാരണം തെരച്ചിൽ അതീവ ദുഷ്‌കരമായിരുന്നു. എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരായിരുന്നു ജിയോളജിസ്റ്റായ അനീഷ് മോഹൻ.
പതിനാറു വർഷമായി എൻഎച്ച്‌പിസിയിൽ ഉദ്യോഗസ്ഥനായിരുന്നു. കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു.
"
https://www.facebook.com/Malayalivartha

























