ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ...

ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നു. ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ മഴ നിർത്താതെ പെയ്യുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ ഗുജറാത്തിലെ പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വരെ റെഡ് അലർട്ട് തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഗാന്ധിനഗർ, സബർകാന്ത, ആരവല്ലി, ഖേദ, വഡോദര, ഛോട്ടാ ഉദേപൂർ, നർമ്മദ, ഡാങ്, നവസാരി, വത്സാദ്, താപി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ട്രെയിൻ ഗതാഗതം തടസപ്പെടാനുണ്ടായ കാരണമായത്.
https://www.facebook.com/Malayalivartha

























