അതിജീവതയുടെ വിവാഹം മുടക്കണമെന്ന് കാവ്യയ്ക്ക് വാശി! കാമുകിയെ ഭയന്ന് ദിലീപ് കൊടുത്ത കൊട്ടേഷൻ..കാറിൽ നടന്നത് ഇതാണ്

ആക്രമണത്തിന് ഇരയായ നടിയോട് കാവ്യാമാധവനാണ് കൂടുതൽ പകയെന്ന് ലിബർട്ടി ബഷീർ. ദിലീപ് ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും പൾസർ സുനി ഇതിനിടയിൽ വേറെ തന്ത്രമുപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അതിജീവിതയായ ആ കുട്ടി പ്രശ്‌നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവൻ കാവ്യയ്‌ക്കാണ്. പുരുഷന്മാരുടെ മനസല്ല പെൺകുട്ടികളുടെ മനസ്.ഈ അടുത്ത കണ്ട അനുഭവങ്ങൾ വച്ചിട്ട് പറയുന്നതാണ്, ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്‌ക്ക് പെൺപകയാണ്. ഇതിന്റെയെല്ലാം ലക്ഷ്യം ഒറ്റ കാര്യമാണ്.
അന്ന് ഈ കുട്ടിയുടെ കല്യാണം ഫിക്സ് ചെയ്തിരിക്കുകയാണ്. ആ കല്യാണം മുടക്കണം. സുനിയുമായി ഇങ്ങനെയൊരു അഫയർ ഉണ്ടെന്ന് കാണിക്കാനായിരുന്നു പ്ലാൻ.അവൾക്ക് കിട്ടുന്ന നല്ല ബന്ധം ഇല്ലാതാക്കണം. പക്ഷേ ദിലിപ് ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ല ദിലീപ്. പൾസർ സുനി ഇതിനിടയിൽ വേറെ തന്ത്രമുപയോഗിച്ചതാകും. ഇതെല്ലാം എന്റെ നിഗമനമാണ്. ' അദ്ദേഹം പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന് വേണ്ട സമയം അനുവദിച്ചുകൊടുക്കായാണ് വേണ്ടതെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ സക്കറിയ ജോർജും അഭിപ്രായപ്പെട്ടു. അന്വേഷണ സമയം നീട്ടുക എന്ന് പറയുന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് പ്രതിക്ക് അനുകൂലമായി, അവരെ സഹായിക്കാന്‍ വേണ്ടി ദീർഘമായി നീട്ടിക്കൊണ്ട് പോവാം.
രണ്ടാമത്തെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ അന്വേഷണത്തില്‍ വലിയ താല്‍പര്യമൊന്നും ഇല്ല. അതുകൊണ്ട് കെയർലെസ്സായി നീട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സ്ഥിതി ഇത് രണ്ടുമല്ല. ഇവിടുത്തെ സ്ഥിതി ഇതില്‍ നിന്നും തീർത്തും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി അക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ആവശ്യമായ സമയം അനുവദിക്കണം. കോടതിയാണ് അത് അനുവദിച്ച് കൊടുക്കേണ്ടത്. അതിനിടയില്‍ കയറി കോടതി ഇടപെടരുത്. ഒരു തരത്തിലും സമയപരിധിവെക്കാന്‍ പാടില്ല. ചിലപ്പോള്‍ ഇത്തരത്തിലുളള കേസുകള്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാനസികവൃഥയുണ്ടാവുകയും അവർ ആത്മഹത്യ ചെയ്യുന്ന സ്ഥിതിവരെയുണ്ടാവുകയും ചെയ്യുന്നു. വനിത കമ്മീഷന്‍ ഡയറക്ടറായിട്ടും വനിത സെല്‍ എസ്പിയായിട്ടും ഇരുന്നതിനാല്‍ സ്ത്രീകളുടെ ട്രോമയേക്കുറിച്ച് എനിക്ക് അറിയാമെന്നും സക്കറിയ ജോർജ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























