Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന പിണറായി; കേസെടുക്കുമോ പോലീസേ പോപ്പുലര്‍ ഫ്രണ്ട് ഒത്തുകളി പുറത്ത്

31 MAY 2022 10:31 PM IST
മലയാളി വാര്‍ത്ത

More Stories...

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കണ്ണീർക്കാഴ്ചയായി... അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്.... തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...

വീണ്ടും നാണംകെട്ട് സര്‍ക്കാര്‍. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ദുര്‍ഗാ വാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ കേസ് എടുത്തത് പോലീസിനു നാണക്കേടാകുന്നു. ആയുധം പ്രദര്‍ശിപ്പിച്ച് പ്രകടനം നടത്തി എന്ന കുറ്റം ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുട്ടിയെ ഉപയോഗിച്ച് നടത്തിയ കൊലവിളി മുദ്രാവാക്യ കേസിന് തുല്യമാക്കാന്‍ വേണ്ടിയാണ് ദുര്‍ഗാവാഹിനിക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന ആരോപണം ശക്തമായിരിക്കെ ആയൂധം പ്രദര്‍ശിപ്പിച്ചുള്ള പരിപാടികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.

ചെന്നെയില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ സോണിയാ ഗാന്ധി, രാജീവ് ഗാന്ധി, സ്റ്റാലിന്‍, ചന്ദ്രബാബു എന്നിവര്‍ക്കൊപ്പം പിണറായി വിജയനും ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനം. വാള്‍ പിടിച്ചതിന് കേസെടുത്താല്‍ ഇവര്‍ക്കെതിരെയും കേസെടുക്കുമോ എന്ന ട്രാളാണ് നിറയുന്നത്.

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ടിന് വാളുമായി അകമ്പടി സേവിക്കുന്ന രാജാവിന്റെ ചിത്രവും വയറലാണ്. ആയുധം പ്രദര്‍ശിപ്പിക്കുന്നതിന് കെസെടുത്താല്‍ പാര്‍ട്ടി ചിഹ്നം പിടിക്കുന്ന സഖാക്കളും ജയിലിലാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ക്ഷേത്രത്തിലെ വെളിച്ചപ്പാടുമാരും തെങ്ങയിടാന്‍ പോകുന്ന കൊത്തന്മാരും ജാഗ്രത പാലിക്കണമെന്ന കമന്റുകളും ഏറെ. കുറ്റത്തിന് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ മുഖ്യമന്ത്രിയുടെ കള്ളുചെത്തുകാരനായിരുന്ന പിതാവിനെതിരെയും കേരള പോലീസ് കേസെടുക്കും എന്ന മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്

ദുര്‍ഗാവാഹിനിക്കാര്‍ക്കെതിരെ എടുത്ത കേസ് വ്യാജമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നിര്‍വ്വാഹ സമിതി കുറ്റപ്പെടുത്തി. സര്‍വ്വായുധധാരിയായ ദുര്‍ഗാദേവിയെ അനുസ്മരിക്കത്തക്കവിധം വാളിന്റെ ഡമ്മി ഉപയോഗിച്ച് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയതായിരുന്നു പഥസഞ്ചലനം.

എണ്‍പതിലധികം വിദേശ രാഷ്ട്രങ്ങളിലും ഭാരതത്തില്‍ എമ്പാടും ഇത്തരം പരിപാടികള്‍ ദുര്‍ഗ്ഗാവാഹിനി പതിറ്റാണ്ടുകളായി സംഘടിപ്പിക്കാറുണ്ട്. പെണ്‍കുട്ടികളെ മറക്കുള്ളില്‍ അടിച്ചമര്‍ത്തി വളര്‍ത്തുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതില്‍ കൂടി ന്യൂനപക്ഷ വോട്ടും കൈയ്യടിയും നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ആയുധം ഉപയോഗിച്ചാണ് പഥസഞ്ചലനം നടത്തിയതെങ്കില്‍ പഥ സഞ്ചലനത്തിന് അകമ്പടി സേവിച്ച കേരളാ പോലീസിന് അന്ന് സ്വമേധയാ കേസ് എടുക്കാമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (20 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (32 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (49 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends