Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവേശനോത്സവം ഇന്ന്.... പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുട്ടികള്‍, മാസ്‌കും കോവിഡ് പെരുമാറ്റച്ചട്ടവും നിര്‍ബന്ധം, പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

01 JUNE 2022 06:57 AM IST
മലയാളി വാര്‍ത്ത

More Stories...

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കണ്ണീർക്കാഴ്ചയായി... അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്.... തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...

പ്രവേശനോത്സവം ഇന്ന്.... പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുട്ടികള്‍, മാസ്‌കും കോവിഡ് പെരുമാറ്റച്ചട്ടവും നിര്‍ബന്ധം, പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കൊവിഡ് നഷ്ടപ്പെടുത്തിയ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പഴയ പ്രതാപത്തോടെ സ്‌കൂളുകളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുന്നു. ഒന്നാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള ക്‌ളാസുകളാണ് ഇന്ന് തുടങ്ങുന്നത്. എസ്.എസ്.എല്‍.സി ഫലം വരാത്തതിനാല്‍ പ്‌ളസ് വണ്‍ ക്‌ളാസ് തുടങ്ങാനാവില്ല. നാലു ലക്ഷം നവാഗതരാണ് ഒന്നാം ക്‌ളാസിലെത്തുന്നത്.




പ്രവേശനോത്സവത്തില്‍ സമ്മാനപ്പൊതികളും മധുരവും ബാഗും കുടയും പാട്ടും നൃത്തവുമൊക്കെയായാണ് എല്ലാ ക്‌ളാസുകാരെയും വരവേല്‍ക്കുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആര്‍. അനില്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ ബാബു, റസൂല്‍ പൂക്കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യാരാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, എസ്.എസ്.കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ്. കവിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഐ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.
ആകെ 42.9 ലക്ഷം കുട്ടികളാണ് പുതിയ അധ്യയനവര്‍ഷം സ്‌കൂളുകളിലെത്തുകയെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

കൈറ്റ് വിക്ടേഴ്‌സില്‍ ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. എല്ലാ സ്‌കൂളുകളിലും ചടങ്ങ് തത്സമയം വീക്ഷിക്കാന്‍ ക്രമീകരണമൊരുക്കും. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് കണ്ടതിനുശേഷം പത്തേകാലിന് ജില്ലാ, സ്‌കൂള്‍തല പ്രവേശനോത്സവ പരിപാടികള്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം.



ഒന്നാംവാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളില്‍ എത്തിച്ചു. പി.എസ്.സി. നിയമനം ലഭിച്ച 353 അദ്ധ്യാപകര്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കും.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംസ്ഥാനം കോവിഡില്‍നിന്ന് പൂര്‍ണമുക്തമായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.



മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം.

വാക്സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസ്സിനുമുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണം. നനഞ്ഞതോ കേടായതോ ആയ മുഖാവരണം ധരിക്കരുത്. കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരും സ്‌കൂളില്‍ പോകരുത്. അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കേണ്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (21 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (33 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (50 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (4 hours ago)

Malayali Vartha Recommends