ദൈവത്തിന്റ സ്വന്തം നാടെന്ന് നമ്മള്‍ തമാശയ്ക്കു പറയുന്ന നമ്മുടെ കേരളം ഒന്നുമില്ലെങ്കിലും പലതിനും മാതൃകയാണ് അല്ലെങ്കില്‍ ആവുകയാണ്; ഭര്‍ത്താവിന്റെ സുഹൃത്തിനെ ബലാല്‍സംഗം ചെയ്യാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; ബലേഭേഷ്! ദിലീപിനെ അനുകരിക്കാന്‍ ഒരു ഹൈദിരാബാദുകാരി; പെണ്ണിനെ തോല്‍പ്പിക്കാന്‍ ഇങ്ങനെയൊരു വഴിയുണ്ടെന്നു കണ്ടു പിടിച്ചതിനുള്ള പേറ്റന്റ് നമുക്ക് മാത്രം അവകാശപ്പെട്ടതാണ്

ദൈവത്തിന്റ സ്വന്തം നാടെന്ന് നമ്മള്‍ തമാശയ്ക്കു പറയുന്ന നമ്മുടെ കേരളം ഒന്നുമില്ലെങ്കിലും പലതിനും മാതൃകയാണ് അല്ലെങ്കില്‍ ആവുകയാണ്. സ്ത്രീകളോടുള്ള പെരുമാറ്റത്തിലാണ് അവസാനാമായി നാം ഏറ്റവും വലിയ മാതൃക കണിച്ചത്. വിരോധം തോന്നിയാല്‍ പിന്നെ അവളെ പീഡിപ്പിക്കാനും ബലാല്‍സംഗം ചെയ്യാനും ക്വട്ടേഷന്‍ കൊടുക്കുകയായി. പെണ്ണിനെ തോല്‍പ്പിക്കാന്‍ എന്തെളുപ്പം. എന്തായലും അതിന് ഇങ്ങനെയൊരു വഴിയുണ്ടെന്നു കണ്ടു പിടിച്ചതിനുള്ള പേറ്റന്റ് നമുക്ക് മാത്രം അവകാശപ്പെട്ടതാണ്.
എന്തായാലും ആ വഴിയേ നടക്കാന്‍ ഇപ്പോള്‍ പലരും രംഗത്തു വരുന്നുണ്ടെന്നതിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഹൈദിരാബാദില്‍ നിന്നാണിപ്പോള്‍ ഈ ശുഭ വാര്‍ത്തവരുന്നത്. ഭര്‍ത്താവുമായി രഹസ്യ ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭാര്യ തന്നെ. ഹൈദിരാബാദിന് സമീപം കൊണ്ടാപുരയിലെ ശ്രീറാംനഗര്‍ കോളനിയിലാണ് സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഭാര്യ ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ ഇരുപത്തിയാറിനാണ് സംഭവം.
ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളായിരുന്നു. യു.പി.എ.സി പരീക്ഷാ കാലം മുതല്‍ ഇവര്‍ തമ്മില്‍ സൗഹൃദവുമുണ്ട്. ഇവര്‍ പലപ്പോഴും ഇവരുടെ വീടും സന്ദര്‍ശിക്കാറുമുണ്ട്. 2021 ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള കാലയളവില്‍ യുവതി ശ്രീകാന്തിനും ഭാര്യയക്കുമൊപ്പം താമസമാക്കിയിരുന്നു. ഇക്കാലയളവിലാണ് ഭര്‍ത്താവിന് സുഹൃത്തുമായി രഹസ്യമുണ്ടെന്ന് ഭാര്യ സംശയിച്ചു തുടങ്ങിയത്. പിന്നെ ഇവര്‍ തമ്മില്‍ വാക്കേറ്റമായി. വഴക്കു പതിവായതോടെ യുവതി വീട്ടില്‍ നിന്നും താമസം മാറ്റി. എന്നാല്‍ ഭര്‍ത്താവും സുഹൃത്തും തമ്മില്‍ ബന്ധം തുടരുന്നതായി അവര്‍ വീണ്ടും സംശയിച്ചു തുടങ്ങി. തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയത്.
ഇരുപത്തിയാറിന് ഭാര്യ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. വീട്ടിലുണ്ടായിരുന്ന അഞ്ചു ഗുണ്ടകള്‍ ചേര്‍ന്ന് ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. പോലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇത് സമ്മതിച്ചതോടെ യുവതിയെ പോകാന്‍ അനുവദിച്ചു. എന്നാല്‍ യുവതി നേരേ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. സെക്കന്തരാബബാദ് പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ഭാര്യ ഗായത്രിയേയും അഞ്ചു ഗുണ്ടകളേയും കസ്റ്റഡിയിലെടുത്തു. ഇവരിപ്പോള്‍ റിമാന്റിലാണ്. ബലേ ബേഷ് കേരളം വളരട്ടെ പശ്ചിമഘട്ടവും കടന്ന് നമ്മെ എല്ലാവരും അനുകരിക്കട്ടെ മാതൃകയാക്കട്ടെ...അങ്ങനെ നമ്മള്‍ ജയിക്കട്ടെ.
https://www.facebook.com/Malayalivartha























