Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..

ആറുലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍.... സംസ്ഥാനത്ത് വ്യവസായസ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവര്‍ഷംകൊണ്ട് മൂന്നുലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

03 JUNE 2022 06:24 AM IST
മലയാളി വാര്‍ത്ത

ആറുലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍.... സംസ്ഥാനത്ത് വ്യവസായസ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവര്‍ഷംകൊണ്ട് മൂന്നുലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....


ഇതില്‍ ഒരു ലക്ഷം തൊഴിലവസരങ്ങളെങ്കിലും അഭ്യസ്തവിദ്യര്‍ക്ക് യോജിക്കുന്നതാകും. ഈ സാമ്പത്തികവര്‍ഷം സംരംഭകവര്‍ഷമായി ആചരിച്ച് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങും. അതുവഴി മൂന്നുലക്ഷം പേര്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി .

 



രണ്ടാം ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന സമാപനച്ചടങ്ങില്‍ റവന്യൂമന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ഇടതുസര്‍ക്കാര്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അത് ജനകീയബദലിന്റെ ആറുവര്‍ഷമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ.....


2030-ഓടെ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കും. ഇക്കൊല്ലം 25.5 ലക്ഷം പുതിയ ജലവിതരണ കണക്ഷന്‍ നല്‍കും. പത്തുജില്ലകളിലായി 443 കിലോമീറ്റര്‍ റോഡ് ഏഴുവര്‍ഷത്തേക്ക് പരിപാലനത്തിനായി കരാര്‍ നല്‍കുന്നു. 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും.

തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ സിറ്റി ഗ്യാസ് കണക്ഷന്‍ ഉറപ്പാക്കും. കോവളം-ബേക്കല്‍ ജലപാത യാഥാര്‍ഥ്യമാക്കും. കോട്ടയത്ത് അടുത്തിടെ ഉദ്ഘാടനംചെയ്ത കേരള പേപ്പര്‍പ്രൈവറ്റ് ലിമിറ്റഡിനെ 3200 കോടി വിറ്റുവരവുള്ള സ്ഥാപനമായി മാറ്റും.

 

5235 കോടി രൂപ ചെലവിടുന്ന തിരുവനന്തപുരം റിങ് റോഡ് പദ്ധതി ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നവംബറില്‍ നിര്‍മാണം തുടങ്ങും.മുഴുപ്പിലങ്ങാട് ബീച്ചിലെ നക്ഷത്രഹോട്ടല്‍ നിര്‍മാണം 2023-ല്‍ പൂര്‍ത്തിയാക്കും.ഒരു വര്‍ഷത്തിനുള്ളില്‍ 125 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കും. ആക്കുളം തടാകം പുനരുജ്ജീവനം ആരംഭിക്കും.

പുതുവൈപ്പിന്‍ എല്‍.എന്‍.ജി. ടെര്‍മിനല്‍ ഡിസംബറോടെ കമ്മിഷന്‍ചെയ്യും.1510 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ആരംഭിക്കും. 170 ആശുപത്രികളില്‍ക്കൂടി ഇ-ഹെല്‍ത്ത് വ്യാപിപ്പിക്കും.

 


അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഒന്നാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാനായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുകയും ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (20 minutes ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (46 minutes ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (59 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (6 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (6 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (6 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (7 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (7 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (8 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (8 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

Malayali Vartha Recommends