ഗര്‍ഭിണിയായ യുവതിയുടെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട്; അയക്കുന്നത് മുഴുവൻ അശ്ലീല സന്ദേശങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്; ഫോൺ കണ്ടമ്പരന്ന് പോലീസ്

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് അയക്കുന്നു. തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിയായ യുവതിയാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. 19 വയസ്സുള്ള പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി അശ്ലീല പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നത്.
ഗര്‍ഭിണിയായ യുവതിയുടെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമായി കഴിയുകയാണ് ഈ യുവതി. പേരും ഫോട്ടോയുമിട്ടാണ് ഇൻസ്റ്റഗ്രാമിൽ അശ്ലീല മെസേജുകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഇതേ കുറിച്ച് സ്റ്റേഷനില്‍ പരാതി നല്‍കാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും സമയത്തും ഫോണില്‍ അശ്ലീല കമന്റുകള്‍ വന്നു. യുവതിയുടെ പിതാവാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പരാതി ഏറ്റുമാനൂർ പൊലീസ് സൈബർ സെല്ലിന് നൽകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നുവെന്നതാണ് അതീവ ഗൗരവകരമായ കാര്യം.
https://www.facebook.com/Malayalivartha

























