കോൺഗ്രസ്സ് വിട്ട് വി.എം. അമ്പിളിമോൻ ബിജെപിയിൽ: അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അമ്പിളിമോന്റെ സാന്നിധ്യം നിർണായക സ്വാധീനം - സന്ദീപ് വാചസ്പതി

ആലപ്പുഴ ഡിസിസി അംഗം വി.എം. അമ്പിളിമോൻ പാർട്ടി രാജിവച്ച് ബിജെപിയിൽ ചേർന്നു. അമ്പിളിമോന്റെ വരവ് ബിജെപിയുടെ കായംകുളത്തെ മുന്നേറ്റത്തിന് കരുത്താകും എന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
കോൺഗ്രസിലെ പ്രീണന രാഷ്ട്രീയം, ആഭ്യന്തര സംഘർഷങ്ങൾ, അധികാര വടംവലി എന്നിവയിൽ നിരാശരായ ആലപ്പുഴ ഡിസിസി അംഗം വി.എം. അമ്പിളിമോൻ പാർട്ടി രാജിവച്ച് ബിജെപിയിൽ ചേർന്നു. വ്യാപാരി കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റായും കായംകുളം രാഷ്ട്രീയ–സാംസ്കാരിക മേഖലയിലെ സജീവ പ്രവർത്തകനുമായും അറിയപ്പെടുന്ന അമ്പിളിമോന്റെ പ്രവേശനം, മണ്ഡലത്തിൽ ബിജെപിയുടെ ശക്തിവർധനയ്ക്ക് വലിയ പിന്തുണയായിരിക്കുമെന്ന് സംസ്ഥാന നേതൃനിര വിലയിരുത്തുന്നു.
അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അമ്പിളിമോന്റെ സാന്നിധ്യം നിർണായക സ്വാധീനം ചെലുത്തുമെന്നതും ബിജെപി സൂചിപ്പിച്ചു. അമ്പിളിമോന്റെ വരവ് പാർട്ടിയുടെ ആലപ്പുഴ ജില്ലാകാര്യങ്ങളിൽ പുതിയ ഉണർവ് സൃഷ്ടിക്കുമെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























