സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെ രക്ഷിക്കാനുമുള്ള സർക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം; യുദ്ധകാല അടിസ്ഥാനത്തിൽ ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെ രക്ഷിക്കാനുമുള്ള സർക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം. ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാതെ യുദ്ധകാല അടിസ്ഥാനത്തിൽ ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ തിരക്കിന് കാരണം മുന്നൊരുക്കങ്ങളുടെ അപര്യാപ്തയാണെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ പ്രതികരണം സംസ്ഥാന സർക്കാരിൻ്റെ പരാജയം സമ്മതിച്ചുകൊണ്ടുള്ള കുറ്റസമ്മതമാണ്.ശബരിമലയിൽ ഭക്തർക്ക് സുരക്ഷിത ദർശന സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റേതാണ്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കേണ്ടത് സർക്കാരാണ്.
എന്നാൽ സ്വർണ്ണക്കടത്തുകാരെ രക്ഷിക്കാനും കൊള്ളമറയ്ക്കാനുമുള്ള തിരക്കിലായിരുന്നു സർക്കാരും ദേവസ്വം ബോർഡും. അതിനിടെയിൽ ഭക്തർക്ക് സൗകര്യമൊരുക്കാൻ അവർ മറന്നു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ പേര് പറഞ്ഞ് ശബരിമലയിൽ സംഭവിച്ച വീഴ്ചയിൽ നിന്ന് രക്ഷപെടാനാവില്ല. സർക്കാരിന്റെ അത്തരം വാദം വിചിത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ട് ഒരാഴ്ചമാത്രമാണായത്. മാസങ്ങൾക്ക് മുന്നേ നടത്തേണ്ടതാണ് ശബരിമല മണ്ഡലകാല മുന്നൊരുക്കം. എന്നാൽ ഇത്തവണ അതൊന്നും സർക്കാർ ചെയ്തില്ലെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























