കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി..ഭക്തർക്ക് വേണ്ടി നേരിട്ട് ഇറങ്ങി . ഇനിയുള്ള ദിവസങ്ങളിൽ ശബരിമലയിൽ എന്ത് സംഭവിക്കും..

ശബരിമലയില്‍ നേരിട്ട് ഇടപെട്ട് ഹൈക്കോടതി . നട തുറന്ന് രണ്ടു ദിവസം കഴിയുമ്പോഴേക്കും വളരെ ഭയാനകമായ സാഹചര്യമാണ് നിലനിൽക്കുന്നത് . അതുകൊണ്ടാണ് കോടതി ഇടപെട്ടത് . ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു.
ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് ആരാഞ്ഞ കോടതി, ‘ഏകോപനമില്ലാത്തതാണ് പ്രശ്നം’ എന്നും അഭിപ്രായപ്പെട്ടു. തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോർഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചിന്റെ വിമർശനമുണ്ട്.
തീർഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞു. നിലയ്ക്കൽ മുതൽ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേ സമയം എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കണം.
ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിൽ ഉന്നതാധികാര സമിതി അടക്കമുള്ളവ ഉണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും തിരക്ക് നിയന്ത്രണത്തിൽ പ്രത്യേക സംഘം തന്നെ ഉണ്ടാവണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇതിനായി ഓരോ സ്ഥലത്തിന്റെ വ്യാപ്തി എത്രയെന്നത് അറിയിക്കാനും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു. പതിനെട്ടാം പടി മുതല്‍ സന്നിധാനം വരെ ഒരേസമയം എത്ര പേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.
ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കുന്നുണ്ടെന്ന് ബോർഡ് അറിയിച്ചെങ്കിലും അതു പോരെന്ന് കോടതി വ്യക്തമാക്കി. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയിൽ പറ്റില്ല. മാസങ്ങൾക്കു മുൻപു തന്നെ ഒരുക്കങ്ങൾ തുടങ്ങണം. പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ മാത്രമേ പറ്റൂ. കാര്യങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കാൻ സംവിധാനം ഉണ്ടാവണം.
കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണം. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു.ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവർ ഭക്തരാണ്. അതുകൊണ്ട് തന്നെ അവർ വരും. അവിടെ ഒരുക്കങ്ങൾ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ശുചിമുറി സൗകര്യത്തിന്റെ അടക്കമുള്ള പ്രശ്നങ്ങളും കോടതി ചൂണ്ടിക്കാട്ടി. ശുചിമുറി വൃത്തിയാക്കുന്നതിൽ എന്തു നടപടി എടുത്തു എന്ന് കോടതി ആരാഞ്ഞു.
https://www.facebook.com/Malayalivartha

























