കരുതിയിരുന്നോളാന്‍ പറ പണി കൊടുക്കും.. പ്രമുഖ ചാനലിന് പരസ്യഭീഷണി! കോടതിവളപ്പില്‍ ദിലീപ് അഭിഭാഷകന്റെ അതിക്രമം.. പകരം വീട്ടാനൊരുങ്ങി രാമന്‍പിള്ള!

റിപ്പോര്‍ട്ടര്‍ ടിവിക്കും ചാനല്‍ എംഡി എംവി നികേഷ് കുമാറിനുമെതിരെ കൊലവിളി നടത്തി ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള. നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വിചാരണക്കോടതി വളപ്പില്‍ വെച്ചാണ് രാമന്‍പിള്ള മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.. നികേഷ് കുമാറിനോട് തയ്യാറായി ഇരുന്നോളാന്‍ പറയൂ 'പണി കൊടുക്കും' എന്നായിരുന്നു.
കൊച്ചി ബ്യൂറോ ചീഫായ വിഎസ് ഹൈദരലിയോടാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഭീഷണി മുഴക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തെയും ചാനലിന് നേരെ ദിലീപ് രംഗത്ത് വന്നിരുന്നു. കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ചാനലിനും നികേഷ് കുമാറിനുമെതിരെയായി അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ ദിലീപിനെതിരെ പുനരന്വേഷണം പ്രഖ്യാപിച്ചത്.
അന്ന് മുതല്‍ ദിലീപും അനുയായികളും നികേഷിന് പിന്നാലെ തന്നെയുണ്ട്. അതിന്റെ ബാക്കി പത്രമാണ് അഭിഭാഷകനായ രാമന്‍പിള്ളയുടെ ഈ മുന്നറിയിപ്പ്. എന്നാല്‍ തമാശരൂപത്തിലാണ് രാമന്‍പിള്ള ഇക്കാര്യം പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നത്.
മാധ്യമപ്രവര്‍ത്തകനോട് 'നിങ്ങള്‍ ഞങ്ങളുടെ ശത്രുവല്ലേ?' എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച രാമന്‍പിള്ള പിന്നീട് 'നികേഷിനോട് റെഡിയായി ഇരുന്നോളാന്‍ പറ. പണി നമ്മള്‍ കൊടുക്കുന്നുണ്ട്.' എന്ന് പറയുകയായിരുന്നു. നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി തുടക്കം മുതല്‍ വാദിക്കുന്നത് രാമന്‍പിള്ള അസോസിയേറ്റ്‌സാണ്.
ദിലീപിന് വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്തിരുന്നു. തെളിവുനശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നിവയുള്‍പ്പെടെ അഭിഭാഷക നിയമത്തിന് വിരുദ്ധമായ ലംഘനങ്ങള്‍ ദിലീപിന്റെ അഭിഭാഷകരില്‍ നിന്നുണ്ടായതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ദിലീപിന്റെ അഭിഭാഷകന്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി അതിജീവിത ബാര്‍ കൗണ്‍സിലിനു പരാതി നല്‍കിയിരുന്നു. തെളിവുകള്‍ നിരത്തിയിട്ടും നടന്റെ അഭിഭാഷകര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാത്തതാണ് അതിജീവിതയെ ചൊടിപ്പിച്ചത്.
അതുകൊണ്ടാണ് തെളിവുകള്‍ ഉള്ളതിനാല്‍ അഭിഭാഷകനെതിരെ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബി.രാമന്‍ പിള്ള, ഫിലിപ് ടി.തോമസ്, സുജേഷ് മോഹന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. നേരത്തേ ഇമെയില്‍ വഴി അയച്ച പരാതി സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നേരിട്ടെത്തി ഫീസടച്ച് അതിജീവിത സമര്‍പ്പിച്ച പരാതി ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുകയായിരുന്നു.
ഇതിന് പുറമെ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ജിന്‍സനെ മൊഴിമാറ്റാന്‍ ശ്രമിച്ചത് അഡ്വ. രാമന്‍ പിള്ളയാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ വഴിയാണ് മൊഴിമാറ്റാനുള്ള ശ്രമം നടന്നത്. നാസര്‍ ജിന്‍സനെ വിളിച്ച ശേഷം മൊഴി മാറ്റിപ്പറഞ്ഞാല്‍ വീടുവെച്ചുതരാമെന്നും പണം തരാമെന്നും വാഗ്ദാനം നല്‍കി. രാമന്‍പിള്ള പറഞ്ഞിട്ടാണ് താന്‍ വിളിക്കുന്നതെന്നും നാസര്‍ പറയുകയുണ്ടായി.
തെളിവുകള്‍ നിരത്തിയിട്ടും പ്രതിഭാഗത്തിന്റെ അഭിഭാഷകര്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. എന്തും നടക്കും എന്നുള്ള തരത്തിലാണ് അവരുടെ പെരുമാറ്റം. ഇപ്പോള്‍ ചാനലിനെ വെല്ലുവിളിച്ചതും അതിന്റെ ഭാഗമായി തന്നെയാണ്.
https://www.facebook.com/Malayalivartha

























