കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് പുതിയ വിമാന സർവ്വീസ്; ഇന്ത്യൻ എയർലൈനായ ഗോ എയർ എത്തുന്നു! ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്നുള്ള കുവൈത്ത് സർവ്വീസ് ഉണ്ടാകും

കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ എയർലൈനായ ഗോ എയറാണ് ഇത്തരത്തിൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം രാത്രി 8.15 ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10.55 ന് അവിടെയെത്തുന്നതാണ്. തിരികെ കുവൈറ്റിൽ നിന്ന് രാത്രി 11.55 ന് പുറപ്പെടുന്ന വിമാനം, ഇന്ത്യയിൽ രാവിലെ 7.15 ന് ലാന്റ് ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഗോ എയർ കുവൈറ്റിലേക്ക് സർവ്വീസ് നടത്തുന്നുമുണ്ട്. കണ്ണൂരിൽ നിന്നുള്ള വിമാനം രാവിലെ ആറ് മണിക്ക് പുറപ്പെട്ട് കുവൈത്ത് സമയം രാവിലെ 8.25ന് അവിടെ എത്തിച്ചേരുന്നതാണ്. തിരിച്ച് രാവിലെ 9.25നാണ് കുവൈത്തിൽ നിന്ന് പുറപ്പെടുന്നത്.
പിണമേ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നുള്ള കുവൈത്ത് സർവ്വീസ് ഉണ്ടാകുക. മുംബൈയിൽ നിന്ന് 9.55ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ 11.40ന് എത്തിച്ചേരുന്നതാണ്. തിരികെ 12.40ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 7.15ന് മുംബൈയിൽ എത്തുകയും ചെയ്യും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് മുംബൈ സർവീസ് ഉണ്ടാകുക.
https://www.facebook.com/Malayalivartha

























