അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തണം; 29-കാരനായ ശിഹാബ് മക്കയിലേക്ക് കാല്‍നടയാത്ര തുടങ്ങി; 280 ദിവസമാകുമ്പോൾ യാത്ര പൂർത്തിയാകും

അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തുക എന്ന ലക്ഷ്യത്തോടെ ശിഹാബ് പുണ്യയാത്രയ്ക്ക് തുടങ്ങമിട്ടിരിക്കുകയാണ്. 29-കാരനായ ശിഹാബ് മക്കയിലേക്ക് കാല്‍നടയായിപ്പോകുകയാണ്. വ്യാഴാഴ്ച സുബ്ഹി നമസ്‌കാരം കഴിഞ്ഞപ്പോൾ ദു ആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്ര പറഞ്ഞ് നടത്തം തുടങ്ങി.
വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍നിന്നുമാണ് യാത്ര തുടങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇറങ്ങി . കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളുംകൂടെയുണ്ടായിരുന്നു. പിന്നെ എല്ലാവരും സലാം പറഞ്ഞു പോയി. ശിഹാബിന്റെ കയ്യിൽ അത്യാവശ്യസാധനങ്ങള്‍ ഉണ്ട്. ഭക്ഷണവും ഉറക്കവും വഴിയരികിലെ പള്ളികളിലാണ്.
ആദ്യദിനത്തിലെ യാത്ര രാത്രി പരപ്പനങ്ങാടിയില്‍ അവസാനിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദില്‍ തങ്ങിയിട്ട് വെള്ളിയാഴ്ച യാത്ര തുടരും . ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കും. നാട്ടില്‍നിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററാണുളളത്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്തവര്‍ഷത്തെ ഹജ്ജ് ആണു ഇദ്ദേഹം ലക്ഷ്യമിടുന്നത്.
വാഗാ അതിര്‍ത്തിവഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലെത്തും. അഞ്ച് രാജ്യങ്ങളുടെയും വിസ യുണ്ട്. സൗദിയില്‍ച്ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കുവാനാണ് പദ്ധതി. അതേസമയം ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച രാവിലെ 8.30-ന് കൊച്ചിയില്‍ നിന്നു പുറപ്പെടും. ജൂണ്‍ നാലു മുതല്‍ 16 വരെയാണ് കൊച്ചിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ഉള്ളത്.
https://www.facebook.com/Malayalivartha

























