ഇങ്ങനെ ഒരു മൃതദേഹം കണ്ടെത്തിയാൽ രാജ്യത്തെ നിയമപ്രകാരം പോലീസിനെ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം മാത്രം മൃതദേഹം നിർമാർജനം ചെയ്യുകയും വേണം; ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടിൻ പാടില്ല; പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളിൽ നിന്നു കൊണ്ടുപോകുകയായിരുന്നു പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂട. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാ സ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടത്.
ഈ വിഷയത്തിൽ പ്രതികരിച്ച് ഡോ സുൽഫി നൂഹു രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പോലീസീനെ അറിയിച്ചുവൊ? ഇങ്ങനെ ഒരു മൃതദേഹം കണ്ടെത്തിയാൽ രാജ്യത്തെ നിയമപ്രകാരം പോലീസിനെ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം മാത്രം മൃതദേഹം നിർമാർജനം ചെയ്യുകയും വേണം.
പ്രസ്തുത മാധ്യമ റിപ്പോർട്ടിംഗ് പ്രകാരം അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ പോലീസ് റിപ്പോർട്ടിംഗ് നടന്നാൽ അവർ പോസ്റ്റ്മോർട്ടം ആവശ്യപ്പെടാനാണ് സാധ്യത മൃത ശരീരത്തിന്റെ വയസ്സ് മരണകാരണം ഐഡൻറിറ്റി തുടങ്ങിയ നിരവധി കാര്യങ്ങൾ പോസ്റ് മൊർട്ടത്തിലൂടെ പുറത്തുവരും . കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നിവയൊക്കെ അറിയേണ്ടത് തീർച്ചയായിട്ടും അത്യാവശ്യം.
ബയോമെഡിക്കൽ നിർമ്മാർജന നിയമപ്രകാരവും മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമപ്രകാരവും ഒരു ഫീറ്റസ് ബയോമെഡിക്കൽ മാലിന്യ നിർമാർജന യൂണിറ്റിൽ എത്തിക്കുമ്പോൾ സ്ഥാപന മേലധികാരിയുടെ കത്ത് ഉണ്ടാകേണ്ടതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അങ്ങനെ ഒരു ഫീറ്റസ് ബയോമെഡിക്കൽ നിർമ്മാർജനത്തിനായി നൽകിയിട്ടില്ലാത്തതിനാൽ മറ്റാരോ നിക്ഷേപിച്ച മൃതദേഹം തീർച്ചയായും പോസ്റ്റ്മോർട്ടം ചെയ്യപ്പെടേണ്ടതായിരുന്നു.
ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടിൻ പാടില്ല തന്നെ.
https://www.facebook.com/Malayalivartha






















