നിലവിൽ ഈ കൊലപാതകം രാഷ്ട്രീയക്കാർ വലിയ ചർച്ച ആക്കിയില്ല; രാഷ്ട്രീയക്കാർ ഒരു കൊലപാതകത്തിൽ ഇടപെടണം എങ്കിൽ ജാതി, മതം, വർഗ്ഗ, രാഷ്ട്രീയ പരമായി എന്തെങ്കിലും ഉപയോഗിക്കുവാൻ പറ്റിയ എന്തെങ്കിലും വേണം; ഇതിപ്പോൾ, പാവം നേഹാ ജി വെറും ഒരു സാധാരണ സ്ത്രീ ആയി പോയി; ഈ കൊലപാതകം പഞ്ചാബിലോ, മറ്റു സംസ്ഥാനങ്ങളിലോ വലിയ ഒരു വാർത്ത പോലും ആകുന്നില്ല; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പഞ്ചാബ് സംസ്ഥാനത്തു സത്യസന്ധമായി ജോലി ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ ഗുണ്ടയുടെ കൈകളാൽ വെടിയേറ്റ് കൊല്ലപ്പെട്ട നേഹാ ഷോരി ജിയുടെ (37) ക്രൂരമായ കൊലപാതകം അന്വേഷിക്കുവാൻ ഉടനെ CBI യെ കൊണ്ട് വരുവാൻ പഞ്ചാബ് സർക്കാർ ശ്രമിക്കണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പഞ്ചാബ് സംസ്ഥാനത്തു സത്യസന്ധമായി ജോലി ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ ഗുണ്ടയുടെ കൈകളാൽ വെടിയേറ്റ് കൊല്ലപ്പെട്ട നേഹാ ഷോരി ജിയുടെ (37) ക്രൂരമായ കൊലപാതകം അന്വേഷിക്കുവാൻ ഉടനെ CBI യെ കൊണ്ട് വരുവാൻ പഞ്ചാബ് സർക്കാർ ശ്രമിക്കണം എന്ന് ആവശ്യപെടുന്നു . സ്വന്തം ഓഫീസിൽ വെച്ച് ഗുണ്ടാ ആക്രമണത്തിൽ ആണ് നേഹാ ജി കൊല്ലപ്പെട്ടതു.
നേഹാ ജി , Food and Drug Administration Zonal Licencing Authority ആയി പഞ്ചാബിലെ Kharaar ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു . നിരവധി സ്ഥലത്തു റെയിഡ് നടത്തി ലൈസൻസ് ഇല്ലാത്ത നൂറു കണക്കിന് സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു . ഒടുവിൽ ഓഫീസിലെത്തി അക്രമി ക്രൂരമായി വെടിവെച്ചു കൊന്നു . സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊലയാളി സ്വയം വെടിവച്ചു മരിച്ചു എന്ന കാരണത്താൽ പോലീസ് കേസ് ക്ലോസ് ചെയ്യുന്നത് ശരിയല്ല .
പഞ്ചാബിലെ ഡ്രഗ് മാഫിയക്ക് എതിരെ ശക്തമായ നടപടി എടുത്ത നേഹാ ജിക്കു നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു . ഗൂഡാലോചനയിൽ പങ്കുള്ള എല്ലാവരെയും അന്വേഷിച്ചു കണ്ടെത്തണം , അവർ എത്ര വലിയ പണക്കാർ ആയാലും , എത്ര വലിയ രാഷ്ട്രീയ നേതാക്കന്മാർ ആയാലും അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു കൊടുക്കണം . പ്രധാന ഓഫീസുകളിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നു . ഇനിയെങ്കിലും സുരക്ഷ വർദ്ധിപ്പിക്കുക.
നിലവിൽ പഞ്ചാബ് പോലീസ് കേസ് ക്ലോസ് ചെയ്തു . ഉടനെ കേന്ദ്ര ഏജൻസി അന്വേഷിക്കും എന്ന് കരുതുന്നു . അവരുടെ കുടുംബത്തിന് ഉടൻ നീതി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. (വാൽകഷ്ണം.. നിലവിൽ ഈ കൊലപാതകം രാഷ്ട്രീയക്കാർ വലിയ ചർച്ച ആക്കിയില്ല. രാഷ്ട്രീയക്കാർ ഒരു കൊലപാതകത്തിൽ ഇടപെടണം എങ്കിൽ ജാതി, മതം, വർഗ്ഗ, രാഷ്ട്രീയ പരമായി എന്തെങ്കിലും ഉപയോഗിക്കുവാൻ പറ്റിയ എന്തെങ്കിലും വേണം .
ഇതിപ്പോൾ, പാവം നേഹാ ജി വെറും ഒരു സാധാരണ സ്ത്രീ ആയി പോയി . ഈ കൊലപാതകം പഞ്ചാബിലോ, മറ്റു സംസ്ഥാനങ്ങളിലോ വലിയ ഒരു വാർത്ത പോലും ആകുന്നില്ല.. കഷ്ടം .) (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).
https://www.facebook.com/Malayalivartha























