Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നൊന്നായി പുറത്ത്... യുവനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ചത് നടന്‍ സൈജു കുറുപ്പെന്ന് സൂചന; സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു

06 JUNE 2022 08:33 AM IST
മലയാളി വാര്‍ത്ത

യുവനടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം തുടരുകയാണ്. ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ചുവെന്ന സംശയത്തില്‍ ഒരു നടന്‍ ഉള്‍പ്പെടെ 4 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അവസാനം ആ നടന്റെ പേര് പുറത്ത് വന്നിരിക്കുകയാണ്. സൈജു കുറുപ്പിനെ പോലീസ് ചോദ്യം ചെയ്തു.

വിജയ് ബാബുവിനു ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. കേസില്‍ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. അറിഞ്ഞുകൊണ്ടാണു സഹായിച്ചതെങ്കില്‍ ഇവരെയും പ്രതി ചേര്‍ത്തേക്കും. വിജയ് ബാബുവിന്റെ അടുത്ത ബന്ധു കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനില്‍ എത്തിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ നടന്‍ നെടുമ്പാശേരി വഴി ദുബായില്‍ എത്തി കൈമാറിയെന്നാണു പൊലീസ് കണ്ടെത്തല്‍.

സൈജു കുറുപ്പിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി പൊലീസ് ചോദ്യം ചെയ്തത്. വിദേശത്ത് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്‌തെന്ന സംശയത്തിലാണ് നടപടി. വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നല്‍കി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.

വിജയ് ബാബുവിന്റെ ഭാര്യ ദുബായ് യാത്രയില്‍ വിജയുടെ ക്രെഡിറ്റ് കാര്‍ഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നല്‍കിയത്. കാര്‍ഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. യാത്ര രേഖകള്‍ പോലീസിനെ കാണിച്ചു എന്നും സൈജു കുറുപ്പ് ഇന്നലെ മൊഴി നല്‍കി.

അതേസമയം യുവനടിയുമായി വിജയ് ബാബു കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതിനു സാക്ഷികളായ ഗായകന്റെയും ഭാര്യയുടെയും മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും. നടി നല്‍കിയ ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.

അതേസമയം കേസില്‍ 30 പേരുടെ സാക്ഷി മൊഴി രേഖപ്പെടുത്തി. ദുബായിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ പ്രതിയുടെ ക്രെഡിറ്റ് കാര്‍ഡ് അവിടെ എത്തിച്ചു കൊടുത്ത നടന്റെയും, പ്രതിയെയും പരാതിക്കാരിയെയും സംഭവദിവസം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരുമിച്ചു കണ്ട മുന്‍നിര ഗായകന്റെയും മൊഴി അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും.

ചൊവ്വാഴ്ച വരെയാണ് വിജയ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. അതിനു മുന്‍പ് 2 ദിവസം കൂടി പ്രതിയെ പൊലീസ് ചോദ്യം ചെയ്യും. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണു നടിയുമായുണ്ടായിരുന്നതെന്ന വാദം ആവര്‍ത്തിക്കുകയാണു വിജയ്ബാബു.

വിജയ് ബാബു കോടതിയിലും ശക്തമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (2 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (3 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (4 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends