സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്

സാഹസിക വിനോദത്തിനിടെ കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ സിപ്പ് ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. ദണ്ഡേലിയിലെ സ്വകാര്യ റിസോര്‍ട്ടായ സ്‌റ്റെര്‍ലിംഗ് റിവറിലാണ് ഇരുപത്തിനാലുകാരന്‍ 40 അടി താഴ്ചയിലേക്ക് പതിച്ചത്. കേബിള്‍ സംവിധാനം തകരാറിലായതാണ് അപകടത്തിന് കാരണമായത്. റിസോര്‍ട്ടിന്റെ അനാസ്ഥയും സുരക്ഷാവീഴ്ചയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഈ മാസം മൂന്നിനാണ് സാഹസിക വിനോദത്തിനിടെ കുബേര സുരാപുര എന്ന യുവാവിന് അപകടം സംഭവിക്കുന്നത്. സിപ്പ് ലൈന്‍ യാത്രയ്ക്കിടെ സുരക്ഷാ ലോക്ക് തകരാറിലായതോടെ ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ നിരവധി അസ്ഥികള്‍ ഒടിയുകയും ഗുരുതര നാഡീക്ഷതം സംഭവിക്കുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്കാണ് കുബേര ഇതുവരെ വിധേയനായത്.
റിസോര്‍ട്ട് അധികൃതര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും അപകടത്തെത്തുടര്‍ന്ന് ചികിത്സാ ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് ആദ്യം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് അത് പാലിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ദൗര്‍ഭാഗ്യകരമായ അപകടമാണ് ഉണ്ടായതെന്നും സിപ്പ് ലൈന്‍ പ്രവര്‍ത്തനത്തിന്റെ എല്ലാ സുരാക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നുമാണ് റിസോര്‍ട്ടിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha























