നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ്‍ മാര്‍ഗിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിഷേധവും സംഘര്‍ഷവും തുടരുകയാണ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, എംപിമാരായ ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍ എന്നിവരെയടക്കം സമര വേദിയില്‍ നിന്നും പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
കേരളത്തില്‍നിന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി, സി.പി. വിഷ്ണുനാഥ് എം.എല്‍.എ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡീന്‍ കുര്യാക്കോസിനെ പൊലീസ് കൈയേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തി അനുനയത്തിന് ശ്രമിച്ചു. സര്‍ക്കാരുമായി കൃത്യമായ ചര്‍ച്ച ഉണ്ടാകുന്നത് വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























