ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പരവൂര്‍ പൂതക്കുളം കൂനംകുളത്ത് സ്‌നേഹാലയത്തില്‍ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകള്‍ ബി.എസ്.സ്‌നേഹയാണ് (22) മരിച്ചത്. മൈസൂരുവില്‍ അവസാന വര്‍ഷ നഴ്‌സിങ് പരീക്ഷ പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് ട്രെയിന്‍ മാര്‍ഗം വരികയായിരുന്നു സ്‌നേഹ.
യാത്രയ്ക്കിടയില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസി കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഡോക്ടര്‍ സ്‌നേഹയെ പരിശോധിക്കുകയും ചികിത്സ നല്‍കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസ് സ്‌നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവാണ് മരണത്തിനു കാരണമെന്ന് സ്‌നേഹയുടെ ബന്ധുക്കള്‍ ആരോപിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























