സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ അനുപം ഖേര്‍ നയിച്ച ടോക്ക് ഷോയില്‍ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ താനായിരിക്കുമെന്ന് ഷാരൂഖ് പറഞ്ഞ അഭിപ്രായം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേനേടുകയാണ്. അന്ന് ഷാരൂഖിന്റെ പ്രസ്താവനയോട് പലരും യോജിച്ചെങ്കിലും, 'ഡര്‍' എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടന്‍ അന്നു കപൂറിന് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ഹിന്ദി റഷിന് നല്‍കിയ അഭിമുഖത്തിലാണ് അന്നു കപൂര്‍ സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്നത്.
'വര്‍ഷങ്ങളായി മാദ്ധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത കഥയാണിത്. രാജേഷ് ഖന്നയുടെ കാലത്തും ആളുകള്‍ ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍, അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ എന്നിവരെപ്പോലെ ദീര്‍ഘകാലം സിനിമാരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ ഇന്‍ഡസ്ട്രിയില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. അത്രയും നീണ്ട കരിയര്‍ നിലനിര്‍ത്തുക വളരെ പ്രയാസകരമായ കാര്യമാണ്.
നിങ്ങള്‍ ഈ പറയുന്ന നടന്‍ അഭിനയം തുടങ്ങുന്നത് 1992ല്‍ ആണ്. അതായത് ഏകദേശം 34 വര്‍ഷത്തെ കരിയര്‍. ബച്ചന്റെ 53 വര്‍ഷത്തെ കരിയറില്‍ നിന്ന് ഈ 34 വര്‍ഷം കുറച്ചാല്‍ പിന്നെയും 19 വര്‍ഷം ബാക്കിയുണ്ട്. ഇനിയൊരു 19 വര്‍ഷം കൂടി ഇതുപോലെ ജനപ്രിയനായി നിലനില്‍ക്കാന്‍ ഷാരൂഖ് ഖാന് സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? (ഞാന്‍ വേണമെന്നു വച്ച് അദ്ദേഹത്തിന്റെ പേര് പറയാതിരിക്കുകയാണ്. 2045ലും അദ്ദേഹം ഇതുപോലെ പ്രസക്തനായിരിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. എങ്കിലും, ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ നടന്‍ ഷാരൂഖ് ആണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. സൂപ്പര്‍സ്റ്റാറുകള്‍ വരും, പോകും; എന്നാല്‍ ഷാരൂഖാനെ പോലെ സ്വന്തം സഹോദരിയെയും കുടുംബത്തെയും സ്‌നേഹത്തോടെ പരിപാലിക്കുന്ന ഒരു മനുഷ്യനുണ്ടല്ലോ, അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.' അന്നു കപൂര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























