എട്ടുവര്‍ഷത്തെ പക...... പ്രതികാരം ചെയ്തത് പ്രതിയുടെ അമ്മയോട്.... എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം, കുത്തേറ്റ അച്ഛന്‍ ഗുരുതരാവസ്ഥയില്‍, പ്രതി സ്റ്റേഷനില്‍ കീഴടങ്ങി

എട്ടുവര്‍ഷത്തെ പക...... പ്രതികാരം ചെയ്തത് പ്രതിയുടെ അമ്മയോട്.... എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കുത്തിക്കൊന്നയാളുടെ അമ്മയെ വീട്ടില്‍ കയറി കുത്തിക്കൊന്ന് പ്രതികാരം, കുത്തേറ്റ അച്ഛന്‍ ഗുരുതരാവസ്ഥയില്‍, പ്രതി സ്റ്റേഷനില്‍ കീഴടങ്ങി
അക്രമി പള്ളുരുത്തി കാട്ടിശേരി വീട്ടില്‍ ജയന്‍ (57) പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പള്ളുരുത്തിയ നടുക്കിയ സംഭവം നടന്നത്.
പള്ളുരുത്തി വ്യാസപുരം വേണാട്ടുപറമ്പില്‍ സരസ്വതി (61) സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ഭര്‍ത്താവ് ധര്‍മ്മജനെ (70) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നെഞ്ചിലും മുഖത്തും കഴുത്തിലുമായി നാല് കുത്തേറ്റ ധര്‍മ്മജന്‍ ഗുരുതരാവസ്ഥയിലാണ്.
സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ 2014 ഏപ്രില്‍ 16ന് ജയന്റെ ഭാര്യ സിന്ധുവിനെ (41) സരസ്വതിയുടെയും ധര്‍മ്മജന്റെയും മകന്‍ മധു നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേസില്‍ ജയിലില്‍ കഴിയുന്ന മധുവിനെ പുറത്തിറക്കാനുള്ള ശ്രമത്തില്‍ സരസ്വതിയും ധര്‍മ്മജനും നാല് ലക്ഷം രൂപ മുടക്കിയിരുന്നു. ഇക്കാര്യം അറിഞ്ഞ ജയന്‍ കത്തിയുമായെത്തി വ്യാസപുരത്തെ വേണാട്ടുവീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.
ധര്‍മ്മജനാണ് ആദ്യം കുത്തേറ്റത്. ധര്‍മ്മജന്‍ അലറിക്കരഞ്ഞ് അയല്‍വീട്ടില്‍ അഭയം തേടി. ഈ സമയം കുളികഴിഞ്ഞ് പുറത്തിറങ്ങിയ സരസ്വതി ജയന്റെ മുന്നില്‍പ്പെട്ടു. സരസ്വതി പ്രാണരക്ഷാര്‍ത്ഥം അയല്‍വാസി പ്രസാദിന്റെ വീട്ടിലെ അടുക്കളയില്‍ അഭയം തേടിയെങ്കിലും പിന്നാലെയെത്തിയ ജയന്‍ തുരുതുരാ കുത്തി വീഴ്ത്തി. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണംസംഭവിക്കാന്‍ കാരണം.
നാട്ടുകാരാണ് ധര്‍മ്മജനെ ആശുപത്രിയിലെത്തിച്ചത്. കയറ്റിറക്ക് ജോലിക്കാരനായ ജയനും കോണ്‍ട്രാക്ടറായ മധുവും അടുത്ത സുഹൃത്തുക്കളായിരുന്നു. ചില കാരണങ്ങളാല്‍ ഇരുവരും തെറ്റി. പിന്നാലെ തനിക്ക് സാമ്പത്തിക തകര്‍ച്ചയുണ്ടായതിന് കാരണം സിന്ധുവിന്റെ ആഭിചാരക്രിയയാണെന്നാണ് മധു കരുതിയിരുന്നത്. ഈ പകയെത്തുടര്‍ന്നാണ് സിന്ധുവിനെ മകളുടെ മുന്നിലിട്ട് മധു കുത്തിക്കൊലപ്പെടുത്തിയത്.
ഈ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മധു കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒമ്പത് മാസത്തിലധികമായി പരോളിലായിരുന്നു. അടുത്തിടെയാണ് ജയിലിലേക്ക് മടങ്ങിയത്. സരസ്വതിയുടെ മൃതദേഹം കരുവേലിപ്പടി താലൂക്കാശുപത്രിയിലാണ് . ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha























