ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് പരിഗണനയില്‍

ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണനയില്‍.
വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ ഈ വിഷയത്തില്‍ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചിരുന്നു. കുട്ടിയുടെ മരണത്തിനുശേഷം നാല് ദിവസമായി നടത്തിയ പരിശോധനകള്‍ നേരത്തെ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി .
വര്‍ഷം മുഴുവന്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായ കടയുടെ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ലെന്നും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
അതേസമയം ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷ ബാധയുണ്ടായതിന് പിന്നില്‍ ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ചെറുവത്തൂരില്‍ ഭക്ഷ്യ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി.
https://www.facebook.com/Malayalivartha























