വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും....അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക

വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും.
അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ 11 മണിക്ക് ഹാജരാകാനാണ് പി സിക്ക് പൊലീസ് നോട്ടീസയച്ചത്. പറഞ്ഞ സമയത്ത് സ്റ്റേഷനില്‍ എത്തുമെന്ന് പിസി അറിയിച്ചിരുന്നു.
മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പിസി തൃക്കാക്കരയിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ച ശേഷമായിരുന്നു തൃക്കാക്കരയ്ക്ക് യാത്ര തിരിച്ചത്.
എന്നാല്‍ ഇതില്‍ ജാമ്യ ഉപാധിയുടെ ലംഘനം നടന്നിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, ഹാജരാകാന്‍ പി സിക്ക് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്.
"
https://www.facebook.com/Malayalivartha























